
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.
ഹൃദയവാൽവിന് താക്കോൽദ്വാര ശസ്ത്രക്രിയ നടത്താമെന്ന ഡോക്ടറുടെ നിർദേശത്തെ തുടർന്നാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ പിഴവ് കാരണം തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തേണ്ടിവന്നുവെന്നും ഇത് മുൻകൂട്ടി അറിയിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. രാത്രി ഒമ്പത് മണിയോടെയാണ് രോഗി മരിച്ച വിവരം അധികൃതർ ബന്ധുക്കളെ അറിയിക്കുന്നത്.
സംഭവത്തിൽ ആശുപത്രി സൂപ്രണ്ടുമായി ബന്ധുക്കൾ സംസാരിച്ചു. ശസ്ത്രക്രിയയിൽ വീഴ്ച സംഭവിച്ചതായി അധികൃതർ സമ്മതിച്ചതായി ബന്ധുക്കൾ പറഞ്ഞു. ആശുപത്രി അധികൃതർ നിലവിൽ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ നിയമനടപടികൾ ഉറപ്പാക്കിയ ശേഷമേ പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കൂ എന്ന നിലപാടിലാണ് ബന്ധുക്കൾ.
Content Highlights: Patient Fathima passed away during a heart valve surgery at Pariyaram Medical College, Kannur., Relatives allege medical negligence and lack of communication regarding the shift from keyhole to open-heart surgery., Hospital authorities allegedly admitted to certain lapses during discussions with the family., Police investigation is underway, and relatives demand strict legal action before post-mortem.
Published: 07 Oct 2026, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented