പാനൂർ ബസ്‌സ്റ്റാൻഡ് ബൈപ്പാസ്റോഡ് നവീകരണ പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തം പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കുന്നു.

To advertise here,

അവധിദിവസങ്ങളിലും രാത്രികാലങ്ങളിലും പ്രവൃത്തി നടത്തി എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ബി.ജെ.പി. പാനൂർ ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾക്ക് പോലും സുഗമമായി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും യോഗം ആരോപിച്ചു.

പാനൂർ നഗരസഭയും കരാറുകാരനും അനാസ്ഥ ഒഴിവാക്കി നവീകരണം ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

 പ്രസിഡൻറ്‌ ടി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സുജീഷ് എലാങ്കോട്, പി. സുരേന്ദ്രൻ, ജസിതാ സുരേന്ദ്രൻ, കെ.പി. സാവിത്രി, എം. രത്നാകരൻ, പി. സജീവൻ എന്നിവർ സംസാരിച്ചു.