കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ അധ്യാപകന് പരമാവധി ശിക്ഷ വാങ്ങികൊടുത്ത വിധി സ്വാഗതംചെയ്യുന്നതായി കെ.കെ. ശൈലജ എംഎൽഎ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുത്തതിൽ ഇരയുടെ കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുന്നു. എന്നാൽ പീഡനത്തിന് ശേഷം അന്വേഷണം ശരിയായി നടക്കുന്നില്ലെന്നും പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും ചില തത്പര കക്ഷികൾ പ്രചരിപ്പിച്ചു. വിധി വന്നശേഷം എല്ലാവർക്കും മനസ്സിലായി.

To advertise here,

പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ താൻ എത്തിയിരുന്നു. വ്യാജ പ്രചാരണം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

ഇത്തരത്തിൽ വ്യാജവീഡിയോ നിർമിച്ച് സമൂഹത്തിൽ ഭീതിയും വിദ്വേഷവും പടർത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. എസ്ഐ കെ. മുസ്തഫ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.കെ. നജീബ്, സിവിൽ പോലീസ് ഓഫീസർ കെ. മുസ്‌ലിഹ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.