
പാലക്കാട്: ചിറ്റൂരിൽ ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പതിനാലു വയസുകാരായ രാമനെയും ലക്ഷ്മണനെയുമാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളാണ്. ഇരുവരെയും ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് ഇവരെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
നീന്തൽ അറിയാത്ത ഇരുവരും ക്ഷേത്രക്കുളത്തിൽ ചൂണ്ട ഇടാനെത്തിയതായിരിക്കാമെന്ന് നാട്ടുകാർ പറഞ്ഞു. ഇവർ വന്ന ഇലക്ട്രിക് സ്കൂട്ടർ കുളത്തിന്റെ പരിസരത്തുനിന്നും കണ്ടെത്തി.
Content Highlights: Tragic incident in Chittur, Palakkad as twin brothers, aged 14, are found deceased in a temple pond
Published: 02 Nov 2025, 10:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented