
പാലക്കാട്: ഞായറാഴ്ച ലോക്ക്ഡൗണ്‍ ദിനത്തില്‍ ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി ശാസിച്ച് പോലീസ്. ഒറ്റ കൈ കൊണ്ട് സ്കൂട്ടർ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ബന്ധുവിനെ വിളിച്ചുവരുത്തി യാത്ര തുടര്‍ന്നു. ഞായറാഴ്ച പാലക്കാട് താരേക്കാടാണ് സംഭവം.
തെരുവ് നായകള്‍ കുറുകെ ചാടിയും ചെറിയ കുഴിയില്‍ വീണ് മറിഞ്ഞും നിരത്തില്‍ ജീവന്‍ പൊലിയുന്ന പതിവ് അപകട കാഴ്ചകള്‍ക്കിടയിലാണ് സ്വന്തം മകളേയും തോളിലേറ്റി പുത്തൂര്‍ സ്വദേശിയായ യുവാവ് ഒറ്റകൈ കൊണ്ട് വാഹനമോടിച്ചെത്തിയത്. ചക്കന്തറയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോവുകയാണെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇങ്ങനെ യാത്രചെയ്യാന്‍ പറ്റില്ലെന്നും ഓട്ടോ വിളിച്ച് പോയ്‌ക്കോളൂവെന്നും ആദ്യം പോലീസ് നിര്‍ദേശിച്ചെങ്കിലും പിന്നീട് ബന്ധുവിനെ വിളിച്ചുവരുത്തി കൂടെ വിടുകയായിരുന്നു.
സാഹസികമായി യാത്രചെയ്ത് അപകടങ്ങള്‍ വിളിച്ചുവരുത്തരുതെന്ന് ശാസിച്ചാണ് യുവാവിനെ പോലീസ് പറഞ്ഞുവിട്ടത്.
Content Highlights : Police have reprimanded a young man who drove a scooter dangerously
Published: 07 Feb 2022, 04:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented