കോട്ടയം: പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര നടത്തിയ പിതാവിനെതിരെ പോലീസ് കേസെടുത്തു. പാമ്പാടി വട്ടുകളത്താണ് മക്കളെ അപകടകരമായ രീതിയിൽ കാറിന് മുന്നിലിരുത്തി പിതാവ് യാത്ര നടത്തിയത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിട്ടു വന്ന കുട്ടികളെ സ്കൂൾ യൂണിഫോമിൽ തന്നെ ബോണറ്റിലിരുത്തിയായിരുന്നു യാത്ര. റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പാമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ജ്യോതിഷിനെ തിരിച്ചറിയുകയും അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയുമായിരുന്നു. വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: Police book father in Kottayam for letting children ride on car bonnet. Reckless driving captured on video. Learn more about the incident and charges.
Published: 27 Jan 2026, 03:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented