പാലക്കാട്: പാലക്കാട്-എറണാകുളം മെമുവിലെ യാത്രക്കാർക്ക് ആശ്വസിക്കാം. പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കുമൊടുവിൽ കോച്ചുകളുടെ എണ്ണം എട്ടിൽനിന്ന് 12 ആക്കാൻ റെയിൽവേ അധികൃതർ തീരുമാനിച്ചു.

To advertise here,

23 മുതൽ അധിക കോച്ചുകളുമായി മെമു ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. 610 സീറ്റുകൾ മാത്രമുള്ള പാലക്കാട്-എറണാകുളം മെമുവിൽ മൂവായിരത്തിലേറെ യാത്രക്കാരാണ് നിന്നുതിരിയാൻ പോലുമാവാതെ യാത്ര ചെയ്യുന്നത്.

യാത്രക്കാരുടെ ദുരിതം 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു. റെയിൽ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

12 കോച്ചുകൾ സ്ഥിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.പി.മാരടക്കം ഡി.ആർ.എമ്മിന് പലതവണ കത്ത് നൽകിയിരുന്നു.. പാലക്കാട്-എറണാകുളം-പാലക്കാട് മെമുവിന് (66609/10) പുറമേ കൊല്ലം-എറണാകുളം (06169/70), കൊല്ലം-കോട്ടയം (66316/15) മെമു തീവണ്ടികളിലും കോച്ചുകളുടെ എണ്ണം 12 ആക്കും.