
പാലക്കാട്: കല്‍പ്പാത്തി രഥോത്സവദിനത്തിലെ പോളിങ് മാറ്റിയ തീരുമാനം സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വോട്ടെടുപ്പ് നീട്ടണമെന്നല്ല, വോട്ടെടുപ്പ് തീയതി മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പട്ടതെന്നും ഏത് സാഹചര്യവും നേരിടാന്‍ യു.ഡി.എഫ്. തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പോളിങ് നീട്ടിയത് സംബന്ധിച്ച് പാലക്കാട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
രഥോത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് യു.ഡി.എഫ് ആവശ്യപ്പെട്ടത്. അതുകൊണ്ടു തന്നെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വോട്ടെടുപ്പ് നീട്ടണമെന്നല്ല, വോട്ടെടുപ്പ് തീയതി മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പട്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
യു.ഡി.എഫ് നിര്‍ദ്ദേശം സ്വീകരിച്ചില്ലെന്നാണ് കരുതിയത്. പരാമവധി ആളുകള്‍ക്ക് തടസമില്ലാതെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം. പരാതി നല്കിയപ്പോള് തന്നെ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ തീയതി മാറ്റിയതിന് പിന്നില്‍ എന്താണെന്ന് അറിയില്ല. യു.ഡി.എഫ് സ്ക്വാഡ് എല്ലാ വീടുകളിലും മൂന്ന് തവണ എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടത്തിയാലും യു.ഡി.എഫ് അതിന് തയാറാണെന്നും വി.ഡി. സതീശന് പറഞ്ഞു.
എല്ലാവരുടെയും ആവശ്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ആദ്യം പരാതി നല്‍കിയത് യു.ഡി.എഫാണ്. ഇപ്പോള്‍ കലാപം നടക്കുന്നത് എവിടെയാണെന്ന് മാധ്യമങ്ങള്‍ക്ക് മനസിലായല്ലോ. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയുള്ള വിരുന്ന് ബി.ജെ.പിയില്‍ നിന്നും സി.പി.എമ്മില്‍ നിന്നും മാധ്യമങ്ങള്‍ക്ക് ലഭിക്കും. കോണ്‍ഗ്രസില്‍ നിന്നും ആളെ പിടിച്ച് ബി.ജെ.പിക്ക് ശക്തി ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തുന്ന സി.പി.എം ചെയ്യുന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Content Highlights: palakkad byelection 2024 polling date change vd satheesan reacts
Published: 04 Nov 2024, 06:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented