പാലാ: ഭർത്താവിന്റെ സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ ഭാര്യയും മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫ് (73), ഭാര്യ ഷെർളി കുര്യൻ (71) എന്നിവരാണ് മരണത്തിലും ഒരുമിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കുര്യൻ ജോസഫ് ആശുപത്രിയിൽ മരിച്ചത്.
വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം തിങ്കളാഴ്ച രാവിലെ 11ന് വീട്ടിൽ സംസ്‌കാര ചടങ്ങുകൾ നടക്കുമ്പോൾ ഭാര്യ ഷെർളി കുഴഞ്ഞുവീണു. ഉടനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകിയശേഷം ബന്ധുക്കൾ പള്ളിയിലേക്ക് തിരിച്ചു. എന്നാൽ കുര്യച്ചന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുമ്പോൾ ഭാര്യ മരിച്ച വിവരം ആശുപത്രി അധികൃതർ അറിയിച്ചു.
പാലായിലെ ആദ്യകാല വ്യാപാരിയും കുറിയർ സ്ഥാപന ഉടമയുമായിരുന്നു വാഴയിൽ കുര്യൻ. എടത്വാ പച്ചക്കാവിൽ വീട്ടിൽ കുടുംബാംഗമാണ് ഷെർളി. മക്കൾ: ഏയ്ഞ്ചല കുര്യൻ (അഞ്ചു), അന്നാ കുര്യൻ, എബി കുര്യൻ. മരുമക്കൾ: ലിയോ മൈക്കിൾ പറയുണ്ടയിൽ (മൈതിരി), ജോൺ വിൻസന്റ് കണ്ടിരിക്കൽ (തൊടുപുഴ), സോനാ മാത്യു കൊട്ടാരത്തിൽ (മുട്ടുചിറ). ഷെർളിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒൻപതിന് വീട്ടിലെത്തിക്കും. തുടർന്ന് 11-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെയ്ന്റ് ജോർജ് ലാലം പുത്തൻ പള്ളിയിലെ കല്ലറയിൽ ഭർത്താവിന് ഒപ്പം സംസ്‌കരിക്കും.
Content Highlights: Kurian Joseph (73) passed away due to health issues on Saturday., His wife, Shirley Kurian (71), collapsed during his funeral on Monday., Shirley passed away while her husband's funeral was being conducted., Both will be laid to rest together at St. George Lalam Puthenpally.
Published: 18 Aug 2026, 11:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented