കൊണ്ടോട്ടി: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടിയ അമ്മയെ നാട്ടുകാർ രക്ഷിച്ചു. കുഞ്ഞ് മരിച്ചു. മുണ്ടക്കുളത്ത് മുള്ളൻമടക്കൽ ശ്രീനാഥിന്റെയും വിഞ്ജുഷയുടെയും മകൻ സയാൻസിദ് ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ അമ്മയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽനിന്നു മടങ്ങിയെത്തിയപ്പോഴാണ് ഇരുവരും വീട്ടിലില്ലെന്നു തിരിച്ചറിഞ്ഞത്. വിഞ്ജുഷയുടെ മൊബൈൽഫോൺ വീട്ടിലുണ്ടായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ പന്ത്രണ്ടേമുക്കാലോടെ കിണറ്റിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.
മുണ്ടക്കുളത്തെ സ്‌കൂൾ ഗ്രൗണ്ടിനു സമീപത്തെ കിണർ മൂടിയിരുന്ന വലയുടെ ഒരുഭാഗത്ത് വിടവുവന്നതുകണ്ട് സംശയംതോന്നി പരിശോധിച്ചപ്പോഴാണ് യുവതിയെ കണ്ടത്.
കുഞ്ഞിനെ കൈയിലൊതുക്കി പടവിൽ പിടിച്ചു പകുതിയിലേറെ വെള്ളത്തിലായി നിൽക്കുന്ന നിലയിലായിരുന്നു വിഞ്ജുഷ. കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. വിഞ്ജുഷ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആത്മഹത്യാശ്രമമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ആത്മഹത്യാസൂചനയുള്ള കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ മരണത്തിൽ വിഞ്ജുഷയുടെ പേരിൽ കേസെടുത്തു.
Content Highlights: An 8-month-old baby died after the mother jumped into a well in Kondotty., Locals rescued the mother, who is currently receiving medical treatment., Police confirmed it was a suicide attempt and recovered a suicide note., A case has been registered against the mother in connection with the infant's death.
Published: 09 Oct 2026, 07:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented