തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നും സ്പീക്കര്‍ക്ക് സീറ്റ് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും പി.വി. അന്‍വര്‍ എം.എല്‍.എ. സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും. ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോവും. പ്രതിപക്ഷ നിരയിലേക്ക് താനില്ല. സ്വതന്ത്ര്യ ബ്ലോക്ക് വേണമെന്നതാണ് ആവശ്യം. തുടര്‍നടപടി പരിശോധിച്ച ശേഷം മറ്റ് ദിവസത്തെ കാര്യം നോക്കുമെന്നും അന്‍വര്‍ പറഞ്ഞു.
സഭയില്‍ നടക്കുന്നത് കയ്യാങ്കളി മാത്രമാണെന്നും ചര്‍ച്ചയല്ലെന്നും അന്‍വര്‍ ആരോപിച്ചു. കള്ളന്മാര് ആരെന്ന് ജനത്തിനറിയാം. അജിത് കുമാറിന്റേത് ഓണത്തിനുള്ള കസേരകളിയാണ്. അജിത് കുമാറിന് സസ്‌പെന്‍ഷന്‍ ആണ് ഉണ്ടാകേണ്ടത്. ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എഡിജിപിക്ക് സസ്പന്‍ഷന്‍ വേണമെന്നാണ് ശുപാര്‍ശ ചെയ്തത്. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയത് വെറും കസേര മാറ്റം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
പാലക്കാട്, ചേലക്കര തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ആലോചിച്ച ശേഷം മാത്രമെന്നും വേണ്ടി വന്നാല്‍ രണ്ടിടത്തും സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: P.V. Anwar MLA criticizes the current assembly proceedings
Published: 08 Oct 2024, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented