
തിരുവനന്തപുരം: കെ.വി. പ്രദീപിന്റെ രാജി കൊണ്ട് മാത്രം നിലവിലെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് മുൻ മന്ത്രി പി. രാജീവ്. സർക്കാർ വക്കീലായി ചുമതലയേറ്റെടുത്തതോടെ കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള എല്ലാ ഫയലുകളും സ്വാഭാവികമായും അദ്ദേഹത്തിന്റെ കൈവശം എത്തിയിട്ടുണ്ടാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വക്കീലിന് ആവശ്യമായ എല്ലാ ഫയലുകളും പരിശോധിക്കാനുള്ള സമയം ലഭിച്ചതിന് ശേഷമാണോ ഈ രാജി സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാൻ വേണ്ടി അങ്ങേയറ്റം ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നതെന്ന് പി. രാജീവ് ആരോപിച്ചു. എസ്.ഐ.ടി. റിപ്പോർട്ട് ഉൾപ്പെടെയുള്ള ഗവൺമെന്റ് വക്കീലിന് മാത്രം ലഭ്യമാകുന്ന സുപ്രധാന രേഖകൾ ഈ സന്ദർഭത്തിൽ കക്ഷിയുടെ കൈകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈ രേഖകളെല്ലാം കൈക്കലാക്കിയ ശേഷമാണോ വക്കീൽ രാജിയിലേക്ക് എത്തിയത് എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു രാജി കൊണ്ട് മാത്രം തീരുന്നതല്ല ഈ വിഷയമെന്നും ഇതിൽ വളരെ ഗൗരവകരമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗവൺമെന്റ് വക്കീലിന്റെ ചുമതല ഉപയോഗപ്പെടുത്തി രേഖകൾ ചോർത്താനുള്ള സന്ദർഭം വക്കീൽ ഉപയോഗിച്ചോ എന്നതാണ് പ്രധാനമായും പരിശോധിക്കപ്പെടേണ്ടത്. കേസിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ രാജിയെന്നും, അതിനാൽ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: P Rajeev demands a probe into the government lawyer's resignation, citing potential leaks of confidential case files.
Published: 13 Jun 2026, 10:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented