
തൃശ്ശൂർ: പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ച ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിനെ തള്ളി സഭാധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവ. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സഭയ്ക്ക് എല്ലാ നേതാക്കളോടും സമദൂരമാണെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി. നിഷേധാത്മകമായ സമീപനം ആവശ്യമില്ലെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.
സഭയ്ക്ക് അങ്ങനെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെയോ പ്രസിഡന്റിന്റെയോ ഒന്നും പ്രസ്താവനകളോട് നിഷേധാത്മകമായ സമീപനമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും എല്ലാ സ്ഥാനികളെയും വളരെയധികം ബഹുമാനിക്കുന്നു. സഭയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സഭയ്ക്ക് ആശങ്കയുണ്ട് എന്ന സത്യം മറച്ചുവെയ്ക്കുന്നുമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കന്മാരോടും സഭയ്ക്ക് സമദൂര സമീപനമാണുള്ളത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണത്. സഭ ഔദ്യോഗികമായി അങ്ങനെയുള്ള കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല.
''അവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു'' എന്നായിരുന്നു തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വിമർശനത്തിൽ ഉറച്ചുനിന്ന അദ്ദേഹം ഈ രാജ്യത്ത് സവര്‍ണ ഹിന്ദുക്കള്‍ അല്ലാതെ മറ്റാരും പാടില്ലെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിതെന്ന് ആരോപിക്കുകയും ചെയ്തു.
Content Highlights: The Orthodox Church distances itself from Bishop Yohannan Mar Milithios`s criticism of the PM
Published: 24 Dec 2024, 02:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented