
ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ബജ്‌രംഗ്ദൾ, വിഎച്ച്പി പ്രവർത്തകരുടെ അതിക്രമം. ബറേലിയിലെ ക്രിസ്ത്യൻ പള്ളിയ്ക്ക് മുൻപിലാണ് സംഭവം. ഇതിന് പുറമെ ഛത്തീസ്ഗഡിലെ റായ്പുരിലെ ഒരു മാളിലും ആക്രമണമുണ്ടായി. ക്രിസ്മസ്ദിനത്തലേന്നായ ബുധനാഴ്ചയാണ് രണ്ടിടത്തിടും അക്രമസംഭവം.
ബറേലിയിലെ പള്ളിയിൽ ക്രിസ്മസ് അനുബന്ധ ആരാധനാപരിപാടി നടക്കുമ്പോൾ 20-25 പേരടങ്ങുന്ന ബജ്‌രംഗ്ദൾ, വിഎച്ച്പി പ്രവർത്തകരുടെ സംഘം അവിടെയെത്തി പള്ളിയ്ക്ക് മുന്നിൽനിന്ന് ഹനുമാൻ ചാലിസ ഉരുവിട്ടു. സംഭവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പോലീസ് ഉണ്ടായിട്ടും ഇവരെ തടഞ്ഞില്ല എന്നും പരാതി ഉയരുന്നുണ്ട്.
റായ്പുരിലെ മാളിൽ ക്രിസ്മസ് ആഘോഷച്ചടങ്ങുകൾ അലങ്കോലപ്പെടുത്തിയാണ് അതിക്രമം നടന്നത്. ക്രിസ്മസ് അലങ്കാരങ്ങളും സാന്തോക്ലോസ് രൂപങ്ങളും നശിപ്പിച്ചു. സർവഹിന്ദു സമാജ് എന്ന സംഘടന ബുധനാഴ്ച റായ്പുരിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഛത്തീസ്ഗഢിലെ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു ബന്ദ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനമാണ് മാളിലേക്ക് ഇരച്ചുകയറിയത്.
Content Highlights: Bajrang Dal and VHP activists disrupted Christmas celebrations in Uttar Pradesh, India. Incidents reported at a church and a mall. Read more for details.
Published: 25 Dec 2025, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented