ഇതുവരെ 28 പേരുടെ അവയവങ്ങളാണ് ദാനം ചെയ്തത്

തിരുവനന്തപുരം: മസ്തിഷ്‌ക മരണാനന്തര അവയവദാനം വഴി ഈ വർഷം പുതുജീവിതം ലഭിച്ചത് 147 പേർക്ക്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയും ആർമി ഉദ്യോഗസ്ഥനുമായ രാഹുൽ രാജീവാണ് ഈ വർഷത്തെ 28-ാമത്തെ അവയവ ദാതാവ്. അദ്ദേഹത്തിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവാവിനാണ് ലഭിച്ചത്. ശ്രീവരാഹം സ്വദേശിയായ 38-കാരന് ഇതോടെ പുതുജീവൻ ലഭിക്കുകയായിരുന്നു. വൈകീട്ടോടെ ശസ്ത്രക്രിയ പൂർത്തിയായ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഹൃദയ വാൽവ്, കരൾ, വൃക്കകൾ ഉൾപ്പെടെ ആറു പേർക്കാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് സൈനികന്റെ അവയവ ദാനം ജീവിതമേകിയത്. ഇതോടെ കെ-സോട്ടോ വഴി ഈ വർഷം നടന്ന 28-ാമത്തെ മരണാനന്തര അവയവദാനമായിരുന്നു ഇത്.
Content Highlights: Army official Rahul Rajeev became the 28th deceased organ donor in Kerala this year under K-SOTTO, giving a new lease on life to six patients, taking the total number of beneficiaries via K-SOTTO to 147.
Published: 12 Sept 2026, 11:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented