കൊല്ലം: ഇതരസംസ്ഥാന തൊഴിലാളികൾക്കായി തൊഴിൽവകുപ്പ് മാസങ്ങൾക്കുമുൻപ് സജ്ജമാക്കിയ അതിഥി ആപ്പിൽ ബുധനാഴ്ചവരെ രജിസ്റ്റർ ചെയ്തത് 3,82,700 തൊഴിലാളികൾമാത്രം. ലക്ഷക്കണക്കിന് തൊഴിലാളികൾ ഇനിയും രജിസ്റ്റർ ചെയ്യാനുള്ളതിനാൽ തൊഴിൽവകുപ്പ് അധികൃതർ നേരിട്ടുതന്നെ തൊഴിലാളികൾ കേന്ദ്രീകരിക്കുന്ന ഇടങ്ങളിലെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ശ്രമങ്ങൾ ഊർജിതമാക്കി.
2015-ൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് 25 ലക്ഷത്തോളം ഇതരസംസ്ഥാനക്കാർ ജോലിചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽനിന്നടക്കം അന്ന് വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. കോവിഡ് കാലത്ത് കേരളത്തിൽനിന്ന് തൊഴിലാളികൾ വൻതോതിൽ മടങ്ങിപ്പോയി. കഴിഞ്ഞ മൂന്നുവർഷംകൊണ്ട് തൊഴിൽമേഖലകൾ സാധാരണനിലയിലായതോടെ ലക്ഷക്കണക്കിന് തൊഴിലാളികൾ മടങ്ങിയെത്തി. എന്നാൽ ഇവരെ സംബന്ധിച്ച കൃത്യമായ കണക്കുകൾ തൊഴിൽവകുപ്പിലില്ല. 5,16,000 മറുനാട്ടുകാർ സംസ്ഥാനത്തുണ്ടെന്നാണ് വകുപ്പിന്റെ ഏകദേശ കണക്ക്. ജില്ലാതലത്തിൽ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ക്യാമ്പുകൾ നടത്തിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
ഇതിനു പരിഹാരം കാണാൻ തൊഴിലിടങ്ങളിലേക്കു പോകാനായി ഇതരസംസ്ഥാനക്കാർ എത്തുന്നയിടങ്ങൾ, അവരുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളെല്ലാം അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ അതിഥി ആപ്പിൽ രജിസ്റ്റർ ചെയ്യിക്കാനാണ് നീക്കം.
പോലീസ് സ്റ്റേഷനുകളിൽ മുൻപ് അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം നടന്നിരുന്നു. തൊഴിലാളികളുടെ ആധാർ അടക്കമുള്ള രേഖകൾ ഇതിനായി ശേഖരിച്ച് പരിശോധിച്ചിരുന്നു. തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ ഇതരസംസ്ഥാനത്തൊഴിലാളികളുടെ ഡേറ്റാബാങ്ക് തയ്യാറാക്കുകയും ചെയ്തു.
Content Highlights: only 3.82 lakh workers registered in athidhi app
Published: 25 Apr 2025, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented