കൊച്ചി: സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടില്‍ ശേഷിക്കുന്നത് 181 കോടി രൂപ മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 120 കോടി രൂപ ചിലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വയനാടിന് വേണ്ടി മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്തുകൂടെ എന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. വയനാട് കേസ് ജനുവരി 10 ലേക്ക് മാറ്റുകയും ചെയ്തു.
വയനാട് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന തര്‍ക്കത്തില്‍ ഒരു മധ്യസ്ഥന്റെ റോളിലാണ് ഹൈക്കോടതി ഇടപെടുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വാദങ്ങള്‍ കേട്ടശേഷം പരമാവധി സഹായം വായനാട്ടിലെ ജനങ്ങള്‍ക്ക് എത്തിക്കാന്‍ രണ്ട് സര്‍ക്കാരുകള്‍ക്ക് തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കപ്പുറം എന്ത് ചെയ്യാം എന്നതാണ് കോടതി പരിശോധിക്കുന്നത്. അതോടെയാണ് മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്തുകൂടെ എന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചത്.
സംസ്ഥാനസര്‍ക്കാര്‍ ദുരന്തനിവാരണ ഫണ്ടിന്റെ പൂര്‍ണമായ കണക്ക് കോടതി മുമ്പാകെ ഹാജരാക്കി. 700 കോടി രൂപയാണ് എസ്.ഡി.ആര്‍.എഫിലുള്ളത്. എന്നാല്‍ അതില്‍ 181 കോടി രൂപ മാത്രമാണ് ചിലവഴിക്കാന്‍ കഴിയുന്നത്. ബാക്കിയുള്ള തുക മറ്റ് ആവശ്യങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്നതാണ്. ഈ 181 കോടി വയനാടിന് വേണ്ടി അടിയന്തിരമായി ചിലവഴിക്കാന്‍ കേന്ദ്ര മാനദണ്ഡങ്ങളില്‍ ചില ഇളവുകള്‍ വേണ്ടിവരും. അതിലുള്ള ശ്രമമാണ് ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്.
അതോടൊപ്പം മറ്റൊരു പ്രധാനപ്പെട്ട ചോദ്യവും ഹൈക്കോതിയുടെ ഭാഗത്ത് നിന്ന് വന്നു. 2016-17 കാലഘട്ടത്തിന്റെ എയര്‍ലിഫ്റ്റിങ് ചാര്‍ജായി നമ്മുടെ സഹായത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ അഡ്‌ജെസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ എന്തിന് ഇത് അഡ്ജസ്റ്റ് ചെയ്തു എന്ന് ഹൈക്കോടതി ചോദിച്ചു. ആറ് വര്‍ഷം മിണ്ടാതിരുന്നിട്ട് 2016-17 കാലഘട്ടത്തിലെ 132 കോടി രൂപ നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു കൊണ്ടുപോയത് എന്തിനാണെന്ന ചോദ്യവും ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു.
Content Highlights: Only 181 Crore Left Keralas Disaster Relief Fund
Published: 18 Dec 2024, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented