placeholder
Representative Image
പ്രതീകാത്മകചിത്രം| Photo: Mathrubhumi 

കൊല്ലം: വോട്ടെടുപ്പ് ദിവസം ഇ.എം.സി.സി. എം.ഡി. ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ ആളാണ് പിടിയിലായിട്ടുള്ളത്. 

ഒട്ടേറെ തട്ടിപ്പുകേസുകളില്‍ പ്രതിയായ വിവാദനായികയുടെ സെക്യൂരിറ്റി ഗാര്‍ഡ് ആയി പ്രവര്‍ത്തിച്ച ഒരു ക്വട്ടേഷന്‍ സംഘാംഗമാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. നാലുപേര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ചരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഷിജു വര്‍ഗീസിന് സംഭവത്തില്‍ പങ്കുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്‌. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയും സ്ഥാനാര്‍ഥിയുമായ ജെ. മേഴ്‌സിക്കുട്ടിയമ്മ ആരോപിക്കുകയും ചെയ്തിരുന്നു. 

content highlights: one person arrested in connection with attempt to torch car of emcc md