ബദിയഡുക്ക(കാസര്‍കോട്): ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി തൊഴിലാളി മരിച്ചു. ബദിയഡുക്ക ചുള്ളിക്കാന സ്വദേശിയും ബാറഡുക്കയില്‍ താമസക്കാരനുമായ വിശാന്തി ഡിസൂസ (52) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള തട്ടുകടയില്‍നിന്ന് ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ബേള കട്ടത്തങ്ങാടിയിലെ വെല്‍ഡിങ് സ്ഥാപനത്തിലെ തൊഴിലാളിയാണ്. അച്ഛന്‍: പരേതനായ പൊക്കറായില്‍ ഡിസൂസ. അമ്മ: ലില്ലി ഡിസൂസ. അവിവാഹിതനാണ്. ബദിയഡുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടംചെയ്ത മൃതദേഹം നാരമ്പാടി സെയ്ന്റ് ജോണ്‍ ഡിബ്രിട്ടോ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
Content Highlights: A 52-year-old worker in Badiadka, Kasaragod, died after choking on an omelette and banana.
Published: 23 Sept 2025, 07:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented