ന്യൂഡൽഹി: സർക്കാരിന് വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുമെന്നതിനാൽ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ അറിയിച്ചു.
രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാന സർക്കാരുകൾ എൻ.പി.എസിൽനിന്ന് പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങുന്നതായി കേന്ദ്രത്തെയും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റിയെയും അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെയും ജീവനക്കാരുടെയും വിഹിതവും അവയുടെ പലിശയും ഉൾപ്പെടുന്ന എൻ.പി.എസ്. കോർപ്പസ് തുക സംസ്ഥാന സർക്കാരുകൾക്ക് തിരികെനൽകാൻ വ്യവസ്ഥയുമില്ല. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നത് അതത് സംസ്ഥാന സർക്കാരുകളുടെ നയപരമായ തീരുമാനമാണ്.
Content Highlights: Central government has no plans to restore the Old Pension Scheme (OPS), Restoration would cause massive financial burden to the government, No provision to return NPS corpus funds to state governments, States like Rajasthan and Himachal Pradesh had earlier indicated a shift to OPS
Published: 11 Aug 2026, 06:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented