കാക്കനാട്: ചായ കുടിച്ചു, ബില്ലും കൊടുത്തു... പക്ഷേ കൈയിലുണ്ടായിരുന്ന 70,000 രൂപയുടെ കവർ എടുക്കാൻ മറന്നു! പെൻഷൻപണം മറന്നുവെച്ച് മനോവേദനയോടെ തിരിച്ചെത്തിയ ദമ്പതിമാർക്ക് നിമിഷങ്ങൾക്കകം പണം തിരികെ നൽകി ടീസ്റ്റാൾ ഉടമ ടി.എം. നാസർ മാതൃകയായി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കളക്ടറേറ്റിലെ ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങിയ വെണ്ണല സ്വദേശികളായ ദമ്പതിമാർ മടങ്ങുന്നതിനിടെ കളക്ടറേറ്റ് വരാന്തയിലെ നാസറിന്റെ ടീസ്റ്റാളിലെത്തി ചായ കുടിച്ചു. ചായയുടെ ബിൽ കൃത്യമായിനൽകി മടങ്ങിയെങ്കിലും 70,000 രൂപയുണ്ടായിരുന്ന കവർ മേശപ്പുറത്തുതന്നെ! കുറച്ചുസമയത്തിനുശേഷം കടയിലെ ജീവനക്കാരി എം.ജെ. ലിജിയുടെ ശ്രദ്ധയിൽപ്പെട്ടത് മേശപ്പുറത്തിരുന്ന കവർ. തുറന്നുനോക്കിയപ്പോഴാണ് പണമാണെന്ന് മനസ്സിലായത്. ഉടൻ കവർ നാസറിനെ ഏൽപ്പിച്ചു.
ഏറെ തിരക്കുള്ള ടീസ്റ്റാളായതിനാൽ ഉടമസ്ഥർ ഉടൻ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാസർ. കുറച്ചുസമയം കഴിഞ്ഞിട്ടും ആരും എത്തിയില്ല. തുടർന്ന് പണമടങ്ങിയ കവർ കളക്ടറേറ്റിലെ സുരക്ഷാജീവനക്കാരെ ഏൽപ്പിച്ചു. അതിനിടെ പണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ ദമ്പതിമാർ പരിഭ്രാന്തരായി കളക്ടറേറ്റിലെത്തി സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് നാസറിനെ വിളിച്ചുവരുത്തി. കവർ തുറന്നപ്പോൾ 70,000 രൂപയും സുരക്ഷിതം. നാസർ പണം ദമ്പതിമാർക്ക് കൈമാറിയതോടെ ആശങ്ക മാറി. പണം തിരിച്ചുകിട്ടിയ സന്തോഷത്തോടെ ദമ്പതിമാർ മടങ്ങി.
Content Highlights: An elderly couple forgot an envelope containing Rs 70,000 pension money at a Kakkanad tea stall., Tea stall owner T.M. Nazar and staff member M.J. Liji found the money and ensured its safety., Nazar handed over the money to security and safely returned it to the rightful owners, displaying utmost honesty.
Published: 07 Oct 2026, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented