കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് ​ഹൈക്കോടതിയുടെ കത്ത്. ഏപ്രിൽ മുതൽ അ‌ഞ്ചു മാസം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.

To advertise here,

ശമ്പളം പിടിക്കുന്നതിൽനിന്ന് ​ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ​ഹൈക്കോടതി രജിസ്ട്രാർ ജനറൽ തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിയ്ക്ക് കത്തയച്ചിരിക്കുന്നത്. 

ജഡ്ജിമാർക്ക് ഭരണഘടനാപരമായ അ‌വകാശങ്ങളുണ്ടെന്നും അ‌തിനാൽ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് കത്തിൽ പറയുന്നത്. അ‌തേസമയം, ​ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തിൽ പരാമർശമില്ല.

നേരത്തേ, ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ ​സർവീസ് സംഘടനകൾ ​ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച സർക്കാർ ഉത്തരവ് ​കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. എന്നാൽ, ഓർഡിനൻസിലൂടെ ശമ്പളം പിടിക്കാനാണ് സർക്കാർ നീക്കം. ഇതിനിടെയാണ് ​ഹൈക്കോടതിയുടെ കത്ത് പുറത്തുവന്നിരിക്കുന്നത്.

Content Highlights: not to cut judges salary high courts letter to government