ആലപ്പുഴ: ദേശീയ പണിമുടക്ക് ദിവസം ആലപ്പുഴയില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ഹൗസ് ബോട്ട് സമരാനുകൂലികള്‍ തടഞ്ഞു. നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റും ഭാര്യയുമുള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്ത ബോട്ടാണ് രണ്ട് മണിക്കൂറോളം തടഞ്ഞ് കെട്ടിയിട്ടത്. കുമരകത്ത് നിന്നും എത്തിയ ബോട്ട് ആര്‍ ബ്ലോക്കില്‍ രാവിലെ 11 മണിയോടെയാണ് തടഞ്ഞത്. ഏഴോളം ബോട്ടുകള്‍ തടഞ്ഞുവെന്നാണ് വിവരം.
ഇന്നലെയാണ് കുമരകത്ത് നിന്നും ലേക് വ്യൂ റിസോര്‍ട്ടിന്റെ ഹൗസ് ബോട്ട് പുറപ്പെട്ടത്. ആലപ്പുഴ ആര്‍ ബ്ലോക്കില്‍ വെച്ച് സമരാനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബോട്ട് യാത്ര നിര്‍ത്തി തീരത്തടുപ്പിച്ചു കെട്ടിയിട്ടു. രണ്ട് മണിക്കൂറിന് ശേഷമാണ് ബോട്ട് വിട്ടയച്ചത്.
വിനോദ സഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നാണ് നേരത്തെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്ന് ബോട്ട് ഉടമകള്‍ പറഞ്ഞു.
2013 ലെ രസതന്ത്ര നോബേല്‍ സമ്മാന ജേതാവാണ് മൈക്കില്‍ ലെവിറ്റ്.
Content Highlights: Nobel prize winner Michel levit's house boat blocked in Alappuzha, Bharatn Bandh
Published: 08 Jan 2020, 04:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented