കോട്ടയം: കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. പോക്‌സോ കേസിലെ ഇരയടക്കമുള്ളവരെയാണ് കാണാതായത്. രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ഇവിടെനിന്ന് കടന്നുകളഞ്ഞ കാര്യം അറിയുന്നത്. 12-ഓളം പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. പോക്‌സോ കേസുകളിലും കുടുംബ പ്രശ്‌നങ്ങളിലും അകപ്പെടുന്ന പെണ്‍കുട്ടികളാണ് ഇതില്‍ മിക്കവരും. 

To advertise here,

മഹിളാ സമഖ്യ എന്‍ജിഒ നടത്തുന്ന ഈ സ്വകാര്യ ഷെല്‍ട്ടര്‍ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളിലായി പെണ്‍കുട്ടികള്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണവും തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.