മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പെണ്ണുങ്ങളുടെ ജയിൽ: ഒരു തടവുകാരിയുടെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് ലിസി റോസക്കുട്ടിക്ക് പ്രോജക്ട് ഷെൽട്ടർ വീടുവെച്ചു നൽകുന്നു. മാധ്യമപ്രവർത്തകനായ അരുൺ ടി. വിജയൻ സഹരചയിതാവായ 'പെണ്ണുങ്ങളുടെ ജയിൽ' വായിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രോജക്ട് ഷെൽട്ടർ സ്ഥാപകൻ ഫാദർ ജോർജ് കണ്ണന്താനം ലിസിയുടെ ജീവിതത്തെക്കുറിച്ചറിയുന്നത്.

To advertise here,

ചെയ്യാത്ത കുറ്റത്തിന് പന്ത്രണ്ടു വർഷം ജയിലിൽ കിടക്കേണ്ടി വന്ന ലിസി റോസക്കുട്ടിയുടെ തുറന്നെഴുത്തുകളാണ് ഓർമകുറിപ്പുകളിൽ ഉള്ളത്. ഫെബ്രുവരി 20-ന് വൈകുന്നേരം നാല് മണിക്കാണ് ലിസി റോസകുട്ടിക്ക് വേണ്ടി നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ.

ചെയ്യാത്ത തെറ്റിന് കെണിയിൽപ്പെട്ട് അറസ്റ്റിലായി, തെളിവുകളെല്ലാം എതിരായി തടവുകാരിയാകേണ്ടിവന്ന ലിസി റോസക്കുട്ടിയുടെ ജയിലനുഭവങ്ങൾ അനേകം സ്ത്രീജീവിതങ്ങളുടെ നേരനുഭവങ്ങൾകൂടിയാകുന്നു. ഇത്ര നാളും വെളിപ്പെട്ടിട്ടില്ലാത്ത പെണ്ണുങ്ങളുടെ ജയിലകത്തിലെ പൊള്ളുന്ന, വിസ്മയിപ്പിക്കുന്ന, ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ ആദ്യമായി ഈ പുസ്തകത്തിലൂടെ പുറത്തുവരികയാണ്.