തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇ.പി.ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം. സിപിഎം അനുകൂല അഭിഭാഷക സംഘടന നിര്‍ദേശിച്ച രണ്ടുപേരെ ഒഴിവാക്കിയാണ് ഇദ്ദേഹത്തെ അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡറായി നിയമിച്ചത്.
മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് രാജേന്ദ്ര ബാബു. കണ്ണൂര്‍ അഡീഷണല്‍ സെഷൻസ് കോടതിയില്‍ അഡീഷണല്‍ ഗവണ്മെന്റ് ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലേക്കാണ് നിയമനം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. സിപിഎം അനുകൂല സംഘടനയായ ലോയേഴ്സ് യൂണിയന്റെ നിര്‍ദേശം മറികടന്നാണ് നിയമനമെന്ന വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു.
ലോയേഴ്സ് യൂണിയന് കണ്ണൂര്‍ ഘടകം നിര്‍ദേശിച്ചത് മറ്റുരണ്ടുപേരെയായിരുന്നു. എന്നാല്‍ അവരെ പരിഗണിച്ചില്ല. രാജേന്ദ്രബാബുവിന് ക്രിമിനല്‍ പ്രാക്ടീസ് ഇല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജേന്ദ്രബാബു നിരവധി സര്‍ക്കാര്‍-നാഷണലൈസ്ഡ് സ്ഥാപനങ്ങളുടെ ലീഗല്‍ അഡൈ്വസറാണ്.
കിന്‍ഫ്ര,കെ.എസ്.എഫ്.ഇ. മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് രാജേന്ദ്രബാബു ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നത്. ഈ നിയമനങ്ങളിലും സംശയം ഉയരുന്നുണ്ട്.
Published: 27 Feb 2021, 01:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented