തിരുവനന്തപുരം: കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീറിന് സർക്കാർ അനധികൃത നിയമനം നൽകിയെന്ന് ആരോപണം. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സീമാറ്റിലാണ് ഇവർക്ക് താത്കാലിക നിയമനം നൽകിയത്. അപേക്ഷ ക്ഷണിക്കുകയോ അഭിമുഖം നടത്തുകയോ ചെയ്യാതെ ബയോഡാറ്റയുടെ മാത്രം അടിസ്ഥാനത്തിലാണ് ഷാനി ഷഫീറിനെ റിസർച്ച് ഓഫീസർ തസ്തികയിൽ നിയമിച്ചതെന്നാണ് ആരോപണം. 

To advertise here,

ബന്ധുനിയമന ആരോപണം വന്നതിന് പിന്നാലെ വിഷയത്തിൽ വിചിത്ര വിശദീകരണവുമായി സീമാറ്റ് ഡയറക്ടർ രംഗത്തെത്തി. ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമായതിനാലാണ് വിജ്ഞാപനം ഇറക്കാതിരുന്നതെന്നാണ് സീമാറ്റ് ഡയറക്ടർ ആർ. അരുൺ കുമാർ പറഞ്ഞത്. വേറെ ബയോഡാറ്റകൾ കിട്ടിയില്ലെന്നും നിയമനത്തെ കുറിച്ച് ഷാനി ഷഫീർ എങ്ങനെ അറിഞ്ഞുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇവിടെ തസ്തികകൾ എല്ലാം താത്കാലികമാണ്. സ്ഥിരനിയമനം ഇല്ല. ഷാനിയുടെ യോഗ്യത പരിഗണിച്ചാണ് നിയമിച്ചത്. ഷഫീറിന്റെ ഭാര്യ ആയതുകൊണ്ടല്ല നിയമിച്ചത്. താത്കാലിക നിയമനങ്ങളിൽ മുൻകാലങ്ങളിലും നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നില്ല. കിട്ടിയ ബയോഡേറ്റ പരിശോധിച്ച് ആവശ്യമായ യോഗ്യത ഉള്ളതിനാൽ നിയമിക്കുകയായിരുന്നു. നിയമനം വിവാദമായതിനാൽ

സർക്കാരുമായി കാര്യങ്ങൾ ആലോചിച്ചു ചെയ്യും.' -സീമാറ്റ് ഡയറക്ടർ പറഞ്ഞു.