
ആലപ്പുഴ: ശനിയാഴ്ച രാവിലെ എട്ടുമണിമുതല്‍ നഗരത്തില്‍ വാഹനഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ ആറുമണിമുതല്‍ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
വള്ളംകളി കാണാന്‍ ആലപ്പുഴ തണ്ണീര്‍മുക്കം റോഡിലൂടെ വടക്കുഭാഗത്തുനിന്നു വാഹനങ്ങളില്‍ വരുന്നവരും എറണാകുളം ഭാഗത്തുനിന്ന് നാഷണല്‍ ഹൈവേയിലൂടെ വരുന്നവരും കൊമ്മാടി, ശവക്കോട്ടപ്പാലം, കോണ്‍വെന്റ് സ്‌ക്വയര്‍ വഴി സഞ്ചരിച്ച് ആലപ്പുഴ ബീച്ച്, പോലീസ് പരേഡ് ഗ്രൗണ്ട്, കനാല്‍ തീരത്തുള്ള റോഡുകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കൈതവന ജങ്ഷനിലൂടെ വരുന്ന വാഹനങ്ങള്‍ പഴവീട് സ്‌കൂള്‍ ഗ്രൗണ്ട്, കാര്‍മല്‍ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ദേശീയപാതയില്‍ കൊല്ലം, കായംകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കളര്‍കോട് ചിന്മയ സ്‌കൂള്‍ ഗ്രൗണ്ടിലും ചിന്മയ സ്‌കൂളിനു മുന്‍വശം ദേശീയപാതയിലെ സൗകര്യപ്രദമായ സ്ഥലത്തും എസ്ഡി കോളേജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
കളര്‍കോട് ഭാഗത്തും പഴവീട് ഭാഗത്തും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് കളര്‍കോട് ബൈപ്പാസില്‍നിന്ന് കൈതവന, പഴവീട് വഴി ബസ് സ്റ്റാന്‍ഡിലേക്ക് കെഎസ്ആര്‍ടിസി ഫീഡര്‍ സര്‍വീസ് നടത്തുന്നതാണ്.
ബീച്ച് ഭാഗത്തും പോലീസ് പരേഡ് ഗ്രൗണ്ടിലും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കും ബസ്സ്റ്റാന്‍ഡിലേക്ക് കെഎസ്ആര്‍ടിസി ഫീഡര്‍ സര്‍വീസ് നടത്തുന്നതാണ്.
ശനിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുവരെ ഹെവി കണ്ടെയ്നര്‍/ട്രെയിലര്‍ വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാന്‍ പാടില്ല.
തെക്കുഭാഗത്തുനിന്നു വരുന്ന ഹെവി കണ്ടെയ്നര്‍/ട്രെയിലര്‍ വാഹനങ്ങള്‍ കളര്‍കോട് ബൈപ്പാസിലും വടക്കുഭാഗത്തുനിന്നു വരുന്നവ കൊമ്മാടി ബൈപ്പാസിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
Content Highlights: nehru trophy alappuzha traffic regulations
Published: 29 Aug 2025, 07:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented