
മൂന്നാര്‍: മണ്ണിടിച്ചില്‍ സമാനമെങ്കിലും കവളപ്പാറയേക്കാള്‍ വ്യത്യസ്ത സാഹചര്യമാണ് പെട്ടിമുടിയിലെന്ന് എന്‍ഡിആര്‍എഫ് മേധാവി രേഖാ നമ്പ്യാര്‍. കവളപ്പാറയിലെപ്പോലെ വിശാലമായ മേഖലയിലല്ല, ദുരന്തം നടന്നതെന്നും ചെറിയ പ്രദേശത്തായതിനാല്‍ മുഴുവന്‍ മൃതദേഹങ്ങളും പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള രേഖ നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു.
മണ്ണിടിച്ചില്‍ കവളപ്പാറയിലേത് പോലെ വ്യാപിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് എത്തിച്ചേരുക പ്രയാസമണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മണ്ണിടിച്ചിലില്‍ 83 പേര് കുടുങ്ങിയതായാണ് സംശയിക്കുന്നത്. ഇന്നലെ വൈകുന്നേരം രണ്ട് ടീം എത്തിയിരുന്നതായും ഇന്ന് രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചതായും രേഖ നമ്പ്യാര്‍ പറഞ്ഞു.
നാല് ലൈനുകളിലാണ് വീടുകളുണ്ടായിരുന്നത്. ഒരു ലൈന്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി മൂന്ന് ലൈനുകള്‍ പരിശോധിക്കുന്നു. അടുത്ത് പുഴയുള്ളതിനാല്‍ മൃതദേഹങ്ങള്‍ അവിടെ പുതഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. പുഴയുടെ തീരത്തും പരിശോധന നടത്തുമെന്നും അവര്‍ പറഞ്ഞു.
തിരച്ചിലിന് 55 സംഘമാണുള്ളതെന്നും കോവിഡ് നിലനില്‍ക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും അവര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ സുരക്ഷയും പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: NDRF chief on Rajamala Pettimudi Landslide
Published: 08 Aug 2020, 01:11 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented