
കോഴിക്കോട് : ദിവ്യ എസ്. അയ്യർക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദിവ്യ എസ്. അയ്യർക്കെതിരെ നടക്കുന്നത് വലിയ സൈബർ ആക്രമണമാണെന്നും പുരുഷമേധാവിത്വ സമൂഹത്തിൻ്റെ ഭാഗമായി ഉയർന്നു വരുന്നതാണ് അവർക്കെതിരായ നേതാക്കളുടെ പരാമർശം എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ആക്രമണം നടത്തുന്നതിൽ കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ എത്ര ഉന്നത പദവിയിൽ ഇരുന്നാലും പൊതുവേ തികട്ടി വരുന്നത് പുരുഷ മേധാവിത്വമാണ്. പറഞ്ഞ കാര്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മുനമ്പം വിഷയത്തിൽ ഒരു വിഭാഗത്ത് ക്രിസ്തീയ വിഭാഗം ഒരു ഭാഗത്ത് മുസ്ലീം വിഭാഗം എന്ന് തരത്തിൽ രണ്ടായി തിരിക്കാനാണ് ശ്രമം. സമാധാനപരമായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തെ തടസ്സപ്പെടുത്താനുള്ള ഇടപെടൽ ആണ് ചിലർ നടത്തുന്നത്. രണ്ട് വിഭാഗത്തെയും ഒന്നിച്ച് കൊണ്ടുപോവുകയാണ് ചെയ്യേണ്ടത്. രണ്ട് വിഭാഗത്തെയും ഒഴിപ്പിക്കാതെ പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലീഗും ക്രിസ്തീയ ജനവിഭാഗത്തിൻ്റെ പേരും പറഞ്ഞ് വർഗീയ നിലപാട് സ്വീകരിക്കുന്ന ചിലരും മറുഭാഗത്ത് ഉണ്ടെന്നും പരസ്പര വൈരുദ്ധ്യമെന്ന് തോന്നിപ്പിക്കുമെങ്കിലും അവർക്കെല്ലാം നല്ല യോജിപ്പാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു
Content Highlights: M V Govindan supports Divya S Iyer
Published: 17 Apr 2025, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented