കോഴിക്കോട്: ലീഗിനെ പലരും മാടിവിളിക്കുകയാണെന്നും എന്നാല്‍ ലീഗിന്റേതായ സ്വപ്‌നങ്ങളുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗ് സ്ഥാപകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ലീഗില്ലാതെ ഇന്ത്യയ്ക്കും ഇന്ത്യയില്ലാതെ ലീഗിനും വളരാനാകില്ല. മുസ്‌ലിം ലീഗിന്റെ സ്വപ്‌നം ന്യൂനപക്ഷ- പിന്നാക്ക സമൂഹങ്ങളുടെ ഉന്നമനമാണ്.- സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 

ചടങ്ങില്‍ വയനാട് പുനരധിവാസത്തിലേക്ക് തമിഴ്‌നാട് മുസ്ലീം ലീഗ് കമ്മിറ്റി 70 ലക്ഷം രൂപ കൈമാറി.