
കോഴിക്കോട്: പ്രധാനമന്ത്രി നടത്തിയ എൻ.എച്ച് 66 ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ അവഗണിച്ചതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് രാമനാട്ടുകര-വെങ്ങളം റീച്ചിൽ നടത്തിയ റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്നസില്ല. ഇതുമായി ബന്ധപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു പരാതി നൽകി. വിഷയത്തിൽ നടപടി എടുക്കണമെന്നും വാഹനം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ആർടിഒ എൻഫോഴ്സ് മെന്റിനാണ് പരാതി നൽകിയത്.
റോഡ്ഷോയ്ക്ക് കെ.എൽ 01 9069 നമ്പറിലുള്ള തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്. എൻ.എച്ച് 66-മണിക്കൂറിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇടമാണ്. ആയതിനാൽ ഫിറ്റ്നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചത് കുറ്റകരമാണെന്നും നടപടിയെടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.
ഫിറ്റ്നസ് ഇല്ലാത്ത വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്ന് അറിയുന്ന മന്ത്രി തന്നെ യാതൊരു സുരക്ഷയും ഇല്ലാതെ ഇങ്ങനെ യാത്ര നടത്തിയത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും നിയമലംഘനവുമാണെന്നും പരാതിയിൽ പറയുന്നുണ്ട്. നിയമലംഘനം നടത്തിയ വാഹനം
ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Complaint filed against Minister PA Mohamed Riyas by BJP Kozhikode District President., Allegation involves using a vehicle without valid fitness certificate for a roadshow., The roadshow took place on the Ramanattukara-Vengalam reach of NH 66., Demands for vehicle seizure and legal action against the Minister.
Published: 14 Mar 2026, 04:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented