മൂന്നാർ: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി എം.എം. മണി എംഎൽഎ. അയാൾ അവിടെ ഇരുന്ന് ഉണ്ടാക്കേണ്ട കാര്യമുണ്ടോയെന്നും തങ്ങളെ ഒക്കെ എന്തിനാണ് വിളിച്ചുവരുത്തിയതെന്നും താനും എ. രാജ എംഎൽഎയും പോരായിരുന്നോ ഉദ്ഘാടനം ചെയ്യാനെന്നും അദ്ദേഹം ചോദിച്ചു. ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യ വിത്ത് ഫാമിന്റെ ഉദ്ഘാടനത്തിന് മന്ത്രി നേരിട്ടെത്താത്തതാണ് എംഎൽഎയെ ചൊടിപ്പിച്ചത്.
‘ഞാൻ ഇങ്ങനെ പറഞ്ഞെന്ന് പറഞ്ഞേക്ക്.. അയാൾ അവിടെ ഇരുന്ന് ഉണ്ടാക്കേണ്ട കാര്യമുണ്ടോ.തിരുവന്തപുരത്ത് കിടന്ന് ഉണ്ടാക്കാന് അയാൾ, മെനക്കെടാൻ ഞങ്ങൾ... മേലാൽ തന്നെ ഇത്തരം പരിപാടികൾക്ക് വിളിക്കരുത്.. എന്റെ ഭാഷയിൽ പറഞ്ഞാൽ വേറെ വല്ലോം പറയും.. ഈ സദസ്സായോണ്ട് പറയുന്നില്ല’. എംഎൽഎ പറഞ്ഞു.
എംഎം മണിയുടെ വിമർശനത്തെ കൈയ്യടിച്ച് സദസ്സ് സ്വീകരിച്ചു. മുഖ്യാതിഥിയായി അഭിവാദ്യ പ്രസംഗം നടത്തിയതായി അറിയിക്കുന്നുവെന്ന് വ്യക്തമാക്കി പ്രസംഗിക്കാതെ എംഎം മണി വേദി വിട്ടു.
Content Highlights: MLA MM Mani slams Minister Saji Cherian for skipping the Chengulam fish farm inauguration.
Published: 12 Mar 2026, 06:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented