കൊച്ചി: മുതിർന്ന സി.പി.എം. നേതാവ് എം.എം. ലോറൻസിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്ന് മകള്‍ ആശാ ലോറന്‍സ്. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്ന് ലോറൻസ് എവിടേയും പറഞ്ഞിട്ടില്ല. ലോറൻസിനേക്കാൾ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകർമങ്ങൾ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറൻസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
Read more: എം.എം. ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ലോറൻസിന്റെ മരണം. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടിലും എട്ടരയോടെ കലൂർ ലെനിൻ സെന്ററിലും ഒമ്പതുമണിമുതൽ നാലുമണിവരെ എറണാകുളം ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. പിന്നീട്സ എറണാകുളം മെഡിക്കൽ കോളേജിന് കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ആശാ ലോറന്‍സിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അവസാന യാത്ര അയപ്പും ചതിയിലൂടെ
അപ്പൻ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ Medical College ന് ദാനം കൊടുക്കുവാൻ
അപ്പൻ്റെ അപ്പൻ അപ്പനെക്കാൾ വല്യ നിരിശ്വവാദി ആയിരുന്നു
അദ്ദേഹത്തെ അടക്കിയത് കലൂർ
പൊറ്റകുഴി പള്ളി സിമിത്തേരിയിൽ
എല്ലാ വിധ കൃസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു
ഞങ്ങൾ 4 മക്കൾടെ വിവാഹം പള്ളിയിൽ വച്ച്
എല്ലാത്തിനും അപ്പൻ പങ്കെടുത്തിട്ടുമുണ്ട്
പേരകുട്ടികൾടെ മാമ്മോദീസയ്ക്ക്
അപ്പൻ പങ്കെടുത്തുണ്ട്
അമ്മയെ യാത്രയാക്കിയതും പള്ളിയിൽ
ആരോയോ ബോധിപ്പിക്കാൻ ആണ് ഇപ്പഴത്തെ നാടകം
Medical College ന് വിട്ട് കൊടുക്കൽ
Communist കാരുടെ ചതി അവസാനവും
അപ്പൻ 2021 ൽ ആശുപത്രിയിൽ ആയപ്പോൾ പരിചരിച്ചിരുന്ന ആള് എന്നും Bible വായിച്ച് കൃസ്ത്യൻ രീതിയിൽ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു
അപ്പൻ എതിർത്തില്ല എന്ന് മാത്രമല്ല
"നിൻ്റെ വിശ്വാസം നടത്തിക്കോളു " എന്നാണ് പറഞ്ഞത്
സങ്കീർത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു
മുത്തമകൾ Suja Dubai ൽ നിന്ന് എന്നും വിളിച്ച് Bible വചനങ്ങൾ വായിച്ച് കേൾപ്പിക്കുമായിരുന്നു
അപ്പൻ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിർത്തിട്ടില്ല
അതേ സമയം പരിഹസിച്ചിട്ടുണ്ട്
അത് ദൈവം എന്തേ മനുഷ്യർക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിൽ
മതങ്ങളെ , ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത്
ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ
സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്
CPKM അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ് മൂത്തമകൻ പാർട്ടി മെംബർ പാർട്ടി അടിമ ആണ്
ഒരു Communist
കൃസ്ത്യൻ ആചാര പ്രകാരം അവസാന യാത്രയാക്കായി പോകുന്നത്
CPKM ന് സഹിക്കുന്നില്ല
അപ്പൻ ഹിന്ദുവായിരുന്നു എങ്കിൽ
പയ്യാമ്പലം ബീച്ചോ
തിരുനാവായായിലോ
വല്യ ചുടുകാട്ടിലോ
അഗ്നിക്ക് കൊടുക്കുമായിരുന്നു
അപ്പൻ കൃസ്ത്യാനി ആയി പോയി
അപ്പൻ്റെ Certificate ൽ
Christain
Latin Catholic എന്നാണ്
അല്ലാതെ
ജാതി ഇല്ല
മതം ഇല്ല
എന്നല്ല
ലോകജനത അറിയുക
കമ്മ്യൂണിസ്റ്റ് ചതി
പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച
ഒരു സഖാവിനോട്
അവസാനമായി ചെയ്യാവുന്ന കൊടും ചതി
കൊടും ക്രൂരത
അപ്പൻ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു
പള്ളിയിൽ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു
മനുഷ്യരുടെ ദുസ്ഥിതി കണ്ടാണ്
ദൈവത്തെ സംശയിച്ചത്
ഞങ്ങളോട് പറഞ്ഞിട്ടുള്ളത്
ഈശ്വര വിശ്വാസികൾ ആണെങ്കിൽ അതനുസരിച്ച് ജീവിക്കുക എന്നാണ്
മൂത്ത മകൻ്റെ പാർട്ടി അടിമത്തം
സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നു
Content Highlights: MM Lawrences death, Criticizism by Asha Lawrence
Published: 22 Sept 2024, 08:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented