തിരുവനന്തപുരം: റിപ്പോർട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന്റെ വിയോഗത്തിൽ മന്ത്രിമാരായ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ്, വീണാ ജോർജ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. പ്രയാസകരമായ സംഭവമാണ് നടന്നതെന്നും കുടുംബത്തിന്റെയും മാതൃഭൂമിയുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇനി ഇങ്ങനൊരു സംഭവം ഉണ്ടാകാൻ പാടില്ല, ആ രൂപത്തിലുള്ളൊരു ആലോചനയ്ക്ക് ഈ സംഭവം വഴി തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ ജേർണലിസ്റ്റ് എന്നതിലുപരി എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധനേടാൻ മുകേഷിന് കഴിഞ്ഞിരുന്നുവെന്നും അതിജീവനം എന്ന പേരിൽ മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയും ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനങ്ങളും മുകേഷ് എന്ന ജനപക്ഷ മാധ്യമപ്രവർത്തകന്റെ അടയാളങ്ങളായി മാറിയെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
Read more; 'അതിജീവനം': മനുഷ്യസ്‌നേഹത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ കഥകള്‍
മുകേഷിൻ്റെ അപ്രതീക്ഷിത വേർപാട് നടുക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. വർഷങ്ങൾക്ക് മുമ്പ് മുകേഷ് സഹപ്രവർത്തകനായി ഉണ്ടായിരുന്ന കാലം ഓർമ്മിക്കുന്നു. ഏറെ ദുഃഖകരമാണ് ഈ വേർപാട്. കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം അറിയിക്കുന്നു. മന്ത്രി വീണാ ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
Content Highlights: Ministers express condolences over the demise of AV Mukesh
Published: 08 May 2024, 01:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented