കോട്ടയം: സ്വകാര്യ സർവ്വകലാശാല ബില്ലിൽ തിടുക്കം ഉണ്ടായിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു. വിദ്യാർഥി സംഘടനകളുടെ ആശങ്ക ചർച്ച ചെയ്യാമെന്നും ബില്‍ പാസാക്കും മുൻപ് ആശങ്കകൾ ചർച്ച ചെയ്യാൻ സമയം ഉണ്ടെന്നും അവർ പറഞ്ഞു. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
യു.ജി.സി കരട് ഭേദഗതിയുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് ദേശീയ കൺവെൻഷൻ നടത്തുമെന്നും ബിന്ദു പറഞ്ഞു. ഈ മാസം 20നാണ് കൺവെൻഷൻ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ കൺവെൻഷനിൽ പങ്കെടുക്കും. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കേരള നിയമസഭ പ്രമേയം പാസാക്കിയതിൻ്റെ തുടർച്ചയാണിത്. പ്രതിപക്ഷത്തെ സഹകരിപ്പിച്ചാണ് കൺവെൻഷൻ നടത്തുകയെന്നും അവർ വ്യക്തമാക്കി.
സംസ്ഥാന തലത്തിൽ റാഗിങ്ങ് വിരുദ്ധ സംവിധാനം ആവശ്യമുണ്ടെന്ന് പറഞ്ഞ മന്ത്രി, എത്രയും വേഗം അതിനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഇതിനായി പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കും. റാഗിങ്ങിന് പിന്നിൽ രാഷ്ട്രീയമല്ല. എസ്.എഫ്.ഐ ഇല്ലാത്ത ക്യാംപസുകളിലും റാഗിങ്ങ് നടന്നിട്ടുണ്ടെന്നും എല്ലാം എസ്എഫ്ഐയുടെ തലയിൽ കെട്ടിവയ്ക്കാതെ കാര്യങ്ങൾ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
ടി.പി. ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ മന്ത്രി തള്ളുകയും ചെയ്തു. ആരും ആരെയും തല്ലുന്നതിനെ ഞാൻ ന്യായീകരിക്കുന്നില്ലെന്നു പറഞ്ഞ അവർ, കുട്ടികൾ പ്രതികരിക്കുന്നതു പോലെയാണോ മന്ത്രി എന്ന നിലയിൽ താൻ പ്രതികരിക്കുകയെന്നും ചോദിച്ചു.
Content Highlights: Minister R Bindu says ragging also campuses without SFI
Published: 18 Feb 2025, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented