തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധിപ്പിക്കുന്നതിൽ മേയ് നാലാം തീയതിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. പാൽ വില ഉടൻ വർധിപ്പിക്കില്ലെന്നും മേയ് നാലിന് ശേഷം വീണ്ടും മിൽമ ബോർഡ് യോഗം ചേരുമെന്നും ആ യോഗത്തിൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാൽവില വർധിപ്പിക്കുന്നതിനു നിയമപരമായ പ്രശ്‌നങ്ങളില്ല. പക്ഷേ, കർഷകരുടെകൂടി കാര്യം കണക്കിലെടുത്ത് സർക്കാരുമായി ചർച്ചനടത്തി മുന്നോട്ടുപോകുന്ന കീഴ്‌വഴക്കമാണ് പിന്തുടരുന്നത്. പാൽ വില വർധനവുമായി മുന്നോട്ടുപോകുന്നതിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം ഉള്ളതിനാൽ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അടുത്ത യോഗത്തിൽ തീരുമാനമെടുക്കും, കെ.എസ്. മണി വ്യക്തമാക്കി.
ബുധനാഴ്ച ചേർന്ന മിൽമ ബോർഡ് യോഗത്തിൽ പാൽവില വർധിപ്പിക്കണമെന്ന നിർദേശം ശക്തമായിരുന്നു. ലിറ്ററിന് നാലുരൂപ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. വില വർധിപ്പിക്കുന്നത് വൈകുന്നതിൽ യോഗത്തിൽ പ്രതിഷേധവുമുയർന്നു. മിൽമ എറണാകുളം മേഖല യൂണിയൻ ഭാരവാഹികളാണ് വില വർധിപ്പിക്കുന്നത് വൈകുന്നതിൽ പ്രതിഷേധമുയർത്തിയത്.
പാൽവില വർധിപ്പിക്കേണ്ടിവരുമെന്ന് ബോർഡ് യോഗത്തിന് മുൻപ് മിൽമ ചെയർമാനും വ്യക്തമാക്കിയിരുന്നു. വില വർധിപ്പിക്കാൻ പെരുമാറ്റച്ചട്ടത്തിൽ ഇളവ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. എന്നാൽ, ഇതിന് മറുപടി ലഭിച്ചില്ല. സർക്കാർ നിർദേശപ്രകാരമാണ് ഡിസംബറിൽ പാൽവില കൂട്ടാതിരുന്നത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വില കൂട്ടുന്നത് ഉചിതമാകില്ലെന്നായിരുന്നു സർക്കാരിന്റെ നിർദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Milma milk price hike decision postponed until post-May 4th., Election code of conduct prevents immediate price implementation., Milma Board aims to balance farmer interests with market conditions., Previous proposal suggested a ₹4 per liter increase.
Published: 29 Apr 2026, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented