പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് ഗോവിന്ദന് സ്വീകരണമൊരുക്കിയത്

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നൽകി ഇതരസംസ്ഥാന തൊഴിലാളികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം നിയോജക മണ്ഡലത്തിലെ ആദ്യ സ്വീകരണകേന്ദ്രമായ മമ്പറത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സ്വീകരണം. പശ്ചിമബംഗാളിൽ നിന്നുള്ള 200-ഓളം അതിഥി തൊഴിലാളികളാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ സ്വീകരിക്കാനെത്തിയത്.
കണ്ണൂർ ജില്ലയിലെ ജാഥയുടെ അവസാന ദിവസമാണ് കൗതുകകരമായ സ്വീകരണമുണ്ടായത്. 'വികസന മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകൾ' എന്ന് ഹിന്ദി ഭാഷയിലെഴുതിയ ബാനറേന്തി 'എൽഡിഎഫ് സിന്ദാബാദ്' എന്ന് തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചാണ് തൊഴിലാളികൾ ജാഥയെ വരവേറ്റത്. ജാഥാ ക്യാപ്റ്റനായ എം.വി. ഗോവിന്ദനെ അതിഥി തൊഴിലാളികൾ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള നിർമാണ തൊഴിലാളികളാണ് ഇവർ. സ്വീകരണത്തിന്റെ വീഡിയോ ഇതിനകം വൈറലായി.
ഞായറാഴ്ചയാണ് എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസ മുന്നേറ്റ യാത്ര കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്ന് ആരംഭിച്ചത്. കാസർകോട് ജില്ലയിലെ പ്രയാണം പൂർത്തിയാക്കി ചൊവ്വാഴ്ചയാണ് ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചത്. പയ്യന്നൂരിലെ ജാഥയുടെ സമാപന സമ്മേളനത്തിൽ സി.വി. ധനരാജിന്റെ ജീവിതപങ്കാളി സജിനിയാണ് ജാഥയെ സ്വീകരിച്ചത്.
Content Highlights: In a unique display of support, around 200 migrant laborers from West Bengal welcomed the Northern Region Vikasana Munnetta Jadha, led by CPM State Secretary M.V. Govindan. On the way to Mamparam in the Dharmadam constituency, the workers held banner in Hindi and chanted slogans in support of the LDF. The march, which began in Kasaragod, saw the workers honoring the Jatha captain with red shawls.
Published: 05 Feb 2026, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented