കോഴിക്കോട്: മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗ്ഗം നാട്ടിലെത്തിക്കും. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് എംബാം ചെയ്തു. മധ്യപ്രദേശ് സ്വദേശിയും ഹിറ്റാച്ചി ഓപ്പറേറ്ററുമായ ചന്ദ്രബാൻ, ബിഹാർ സ്വദേശിയും ഫോർമാനുമായ വികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരാണ് മണ്ണിടിച്ചിലിൽ മരിച്ചത്.
ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിയിലെ തൊഴിലാളികളാണ് മരിച്ച മൂന്നുപേരും. കമ്പനിയിലെ എട്ട് പേരാണ് അപകടം നടന്ന സ്ഥത്ത് ഉണ്ടായിരുന്നത്. അഞ്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്.
കമ്പനി മാനേജർ നെപ്പോളിയന്റെ നേതൃത്വത്തിലാണ് മരിച്ചവരുടെ കുടുംബാംഗങ്ങൾ മൃതദേഹം എംബാം ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത്. മെഡിക്കൽ കോളേജിൽ എംബാം കഴിഞ്ഞയുടനെ ആംബുലൻസ് മുഖേന മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. രാത്രി ഒമ്പതു മണിക്കുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ അൻമോലിന്റെ മൃതദേഹം നാട്ടിലെത്തിക്കും. മറ്റു രണ്ടുപേരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്കുള്ള വിമാനത്തിൽ കൊണ്ടുപോകും. പട്ന, ഭോപ്പാൽ, റാഞ്ചി എന്നിവിടങ്ങളിലേക്കാണ് മൃതദേഹങ്ങൾ എത്തിക്കുക.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ ആഘാതം മറന്നുതുടങ്ങുംമുമ്പേയാണ് മറ്റൊരു ദുരന്തത്തിനുകൂടി വയനാട് സാക്ഷിയാകുന്നത്. മീനാക്ഷിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. വയനാട്ടിൽ നിന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തതിനു ശേഷമാണ് ചൊവ്വാഴ്ച രാത്രിയോടെ 2.27-ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.
Content Highlights: Three migrant workers died in the Meppadi landslide., Bodies were embalmed at Kozhikode Medical College., Repatriation to Patna, Bhopal, and Ranchi via flight., Workers were employees of Dilip Buildcon Limited., Follows the recent Mundakkai-Chooralmala tragedy.
Published: 08 Jul 2026, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented