തൃശ്ശൂര്‍: നടന്‍ സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യയുടേയും വരന്‍ ശ്രേയസിന്റേയും വിവാഹസര്‍ട്ടിഫിക്കറ്റ് അരമണിക്കൂറില്‍തന്നെ കെ- സ്മാര്‍ട്ട് വഴി നല്‍കിയെന്ന് മന്ത്രി എം.ബി. രാജേഷ്. അപേക്ഷ നല്‍കി അരമണിക്കൂറില്‍തന്നെ ഇരുവരും ഗുരുവായൂര്‍ നഗരസഭാ കൗണ്ടറിലെത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണെന്ന് ഇരുവരും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതിന് ശേഷമുള്ള ചിത്രം പങ്കുവെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.ബി. രാജേഷിന്റെ കുറിപ്പ്: ഇന്ന് ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്. കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണ്.
Content Highlights: Bhagya daughter of Suresh Gopi marriage certificate with in 30 mins says MB Rajesh
Published: 17 Jan 2024, 10:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented