തൃശ്ശൂര്‍: തനിക്കെതിരേ കേസെടുക്കാനുളള ചാലക്കുടി കോടതിയുടെ ഉത്തരവിനെ നിയമപരമായി തന്നെ നേരിടുമെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. തനിക്കെതിരേ കേസുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പറഞ്ഞ മയൂഖ ജോണ്‍സണ്‍ ഉള്‍പ്പടെയുളളവര്‍ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമാച്ചുകളയാന്‍ ശ്രമം നടത്തുന്നതായും ആരോപിച്ചു.
'കേസ് നല്‍കി നാലുമാസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി കാണാതെ വന്നതോടെയാണ് പത്രസമ്മേളനം വിളിച്ചത്. ഞങ്ങള്‍ നടത്തിയ പത്രസമ്മളനത്തിന് പിറകേ ഇവരും ഒരു പ്രസ്മീറ്റ് വിളിച്ചിരുന്നു. അത് അവര്‍ക്ക് ഗുണം ചെയ്തില്ല. പിന്നീട് എനിക്ക് ഭീഷണിക്കത്ത് അയച്ചിരുന്നു. അതും വിലപ്പോയില്ല. സാബു എന്ന വ്യക്തി വീട്ടില്‍ വന്നിരിക്കുന്നത് സംബന്ധിച്ച് നല്‍കിയത് വ്യാജരേഖകളാണ് എന്നാണ് അവര്‍ ആരോപിക്കുന്നത്. ക്രൈംബ്രാഞ്ചിന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ പോലീസ് ആണ് അതിന്റെ വിശ്വാസ്യത തെളിയിക്കേണ്ടത്. ഇത് അവരുടെ വേറൊരു ഗൂഢാലോചന തന്നെയാണ്. എന്നെ എട്ടാംപ്രതിയാക്കിയിരിക്കുകയാണ്. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അത് സത്യമാണോ കളവാണോ എന്ന് അന്വേഷിക്കേണ്ടത് പോലീസാണ്.' മയൂഖ പറയുന്നു.
ഒളിമ്പ്യന്‍ മയൂഖാ ജോണി, മുരിയാട് എമ്പറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ പരമാധികാരി നിഷാ സെബാസ്റ്റ്യന്‍, ഇവിടത്തെ ട്രസ്റ്റികള്‍ എന്നിവരുള്‍പ്പെടെ 10 ആളുകളുടെ പേരില്‍ കേസെടുക്കാന്‍ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തി വ്യാജരേഖ ചമച്ച് സ്ഥാപനത്തിന്റെ മുന്‍ ട്രസ്റ്റി സി.സി. ജോണ്‍സനെതിരേ ബലാത്സംഗത്തിന് കേസ് കൊടുക്കുകയും ബലാത്സംഗ ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു വിധി.
ചാലക്കുടി കോടതിയില്‍ പരാതിക്കാരന്‍ ജോണ്‍സണും സുഹൃത്ത് സാബുവും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് അഡ്വ. സിറിയക് വര്‍ഗീസ് വഴി അന്യായം നല്‍കിയിരുന്നു. ആളൂര്‍ പോലീസിനോടാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. കൃത്രിമ തെളിവുകളുണ്ടാക്കിയാണ് ജോണ്‍സണെതിരേ പരാതിപ്പെട്ടിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.
Published: 16 Jul 2021, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented