കൊച്ചി: സത്യത്തെക്കാൾ വേഗത്തിൽ അസത്യം പായുന്ന കാലത്ത് വാർത്തയിലെ വിശുദ്ധിയെയും വസ്തുതകളെയുംപറ്റി ഇന്ത്യൻമാധ്യമലോകം മനസ്സുതുറക്കുന്നു. ‘മാതൃഭൂമി’യുടെ നേതൃത്വത്തിലാണ് സേക്രഡ് ഫാക്ട്സ് സംവാദമൊരുക്കുന്നത്.
വാർത്തകളിൽ വിദ്വേഷത്തിന്റെ വിഷംകലരുന്ന, സത്യവും വ്യാജവും കലരുന്ന, ഭരണകൂടങ്ങൾ മാധ്യമങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുന്ന, അന്വേഷണാത്മക പത്രപ്രവർത്തനം ഇല്ലാതാകുന്ന കാലഘട്ടത്തിലാണ് വാർത്തയിലെ വിശുദ്ധിയിലേക്ക് ഊന്നൽനൽകുന്ന സംവാദം.
നിർമിതബുദ്ധി മാധ്യമലോകത്തെയും ഭരിക്കാനൊരുങ്ങുമ്പോഴാണ് ഈ വിഷയങ്ങളെല്ലാം പ്രതിപാദിച്ച് ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകർ അണിനിരക്കുന്ന സെമിനാർ.
ഒക്ടോബർ എട്ടിന് എറണാകുളം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലാണ് പരിപാടി. രജിസ്ട്രേഷൻ മുഖേനയാണ് പ്രവേശനം. കഴിഞ്ഞവർഷവും മാതൃഭൂമി സേക്രഡ് ഫാക്ട്സ് സംവാദമൊരുക്കിയിരുന്നു.
Content Highlights: Mathrubhumi to commemorate World News Day with Sacred Facts
Published: 25 Sept 2023, 06:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented