വസ്തുതകളേയും സത്യസന്ധതയേയും അടിസ്ഥാനമാക്കിക്കൊണ്ടുള്ള മാധ്യമപ്രവര്‍ത്തന രീതിയില്‍ നിന്ന് ഇന്നത്തെ മാധ്യമപ്രവര്‍ത്തനം ഏറെ വ്യതിചലിച്ചിരിക്കുന്നുവെന്ന് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദ് ഗോയങ്ക. മാതൃഭൂമി സംഘടിപ്പിച്ച മാധ്യമസംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

വാര്‍ത്തകളും ചര്‍ച്ചകളും ചില ആശയങ്ങളിലോ ഏതെങ്കിലും ഒരു കാഴ്ചപ്പാടിലോ മാത്രമായി ഒതുങ്ങിപ്പോവുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും സോഷ്യല്‍ മീഡിയയുടെ സ്വാധീനവും ഇതിന്റെ ആക്കം കൂട്ടി. ധ്രുവീകരണമാണ് നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്. ഇതിനെതിരെ മാധ്യമങ്ങള്‍ നിലകൊള്ളേണ്ടതുണ്ട്. ഇതിനായി മാധ്യമപ്രവര്‍ത്തനത്തില്‍ സത്യസന്ധതയും ധര്‍മികതയും പുലര്‍ത്തണം. 

വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ആളുകള്‍ നിരീക്ഷിക്കുന്നുണ്ട്. ടിവിയില്‍ കണ്ടു, പത്രത്തില്‍ കണ്ടു എന്നതിന് പകരം ഏത് പത്രത്തില്‍ കണ്ടു, ഏത് ചാനലില്‍ കണ്ടു എന്ന നിലയിലേക്ക് ആളുകളെ വാര്‍ത്തകളുടെ ഉദ്ഭവത്തെ വിലയിരുത്താന്‍ ആരംഭിച്ചിരിക്കുന്നു. സത്യസന്ധവും ആത്മാര്‍ത്ഥവും ധാര്‍മികവും ആവേണ്ടത് കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ആവശ്യമാണെന്നും ആനന്ദ് ഗോയങ്ക
അഭിപ്രായപ്പെട്ടു.