ആലപ്പുഴ: ‘മാതൃഭൂമി’ മാന്നാര്‍ ലേഖകന്‍ കുട്ടമ്പേരൂര്‍ ധരിത്രിയില്‍ സാജു ഭാസ്‌കര്‍ (56) അന്തരിച്ചു. 34 വര്‍ഷമായി ‘മാതൃഭൂമി’യുടെ മാന്നാറിലെ ലേഖകനായിരുന്നു. മാന്നാർ ഭാസ്കർ സ്റ്റുഡിയോ ഉടമയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമാണ്. പരുമലയിലെ സ്വകാര്യശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ചൊവ്വാഴ്ച പുലര്‍ച്ചേ ഒരു മണിയോടേയായിരുന്നു അന്ത്യം.
ഭാര്യ: ജി. സരിത (അധ്യാപിക, ശ്രീ ഭൂവനേശ്വരി സ്‌കൂള്‍, മാന്നാര്‍). മകള്‍: ധരിത്രി എസ്. ഭാസ്‌കര്‍ (എന്‍ജിനിയറിങ് വിദ്യാര്‍ഥിനി). സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍.
Content Highlights: Mathrubhumi Mannar Reporter Saju Bhaksar Passed Away
Published: 07 Oct 2025, 08:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented