ഉത്സവാന്തരീക്ഷത്തിലാണ് അമൃതപുരി. ശനിയാഴ്ചയാണ് മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷം. അമൃതപുരി ആശ്രമവും ആഘോഷപരിപാടികൾ നടക്കുന്ന അമൃതപുരി കാമ്പസും വിദേശത്തുനിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തരെക്കൊണ്ട് നിറഞ്ഞു

മാതാ അമൃതാനന്ദമയി
കരുനാഗപ്പള്ളി: ഉത്സവാന്തരീക്ഷത്തിലാണ് അമൃതപുരി. ശനിയാഴ്ചയാണ് മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷം. അമൃതപുരി ആശ്രമവും ആഘോഷപരിപാടികൾ നടക്കുന്ന അമൃതപുരി കാമ്പസും വിദേശത്തുനിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തരെക്കൊണ്ട് നിറഞ്ഞു.
ശനിയാഴ്ച രാവിലെ അഞ്ചിന് നടക്കുന്ന 72 ഗണപതിഹോമങ്ങളോടെ 72-ാം പിറന്നാളാഘോഷത്തിന് തുടക്കമാകും.
തുടർന്ന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആദിവാസി ഗോത്രാംഗങ്ങൾ ചേർന്ന് 'ഒരു ലോകം, ഒരു ഹൃദയം' എന്ന സങ്കല്പത്തിലുള്ള ലോകശാന്തി പ്രാർഥന, ഏഴിന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം. അതിനുശേഷം സംഗീതജ്ഞരായ ശരത്തും മഞ്ജരിയും സംഘവും ചേർന്നൊരുക്കുന്ന സംഗീതവിരുന്ന്.
ഒൻപതിന് ഗുരുപാദപൂജ, തുടർന്ന് മാതാ അമൃതാനന്ദമയിയുടെ സത്സംഗം, ലോകശാന്തിക്കായുള്ള ധ്യാനം, ഭജന എന്നിവയുണ്ടാകും. 11-ന് ഔപചാരിക ചടങ്ങുകൾ തുടങ്ങും.
25 വർഷംമുൻപ് മാതാ അമൃതാനന്ദമയി ഐക്യരാഷ്ട്രസഭയിൽ നടത്തിയ മലയാളം പ്രഭാഷണത്തിന്റെ വീഡിയോ പ്രദർശനം, 'ഒരു ലോകം ഒരു ഹൃദയം' എന്ന വിഷയത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന മലയാള ഉപന്യാസമത്സരത്തിന്റെ ഉദ്ഘാടനം എന്നിവ നടക്കും. 72 പ്രമുഖ വ്യക്തികൾ എഴുതിയ അനുഭവങ്ങളുടെ സമാഹാരമായ 'അമ്മക്കടൽ' എന്ന പുസ്തകത്തിന്റെ പ്രകാശനവുമുണ്ട്.
അമൃതകീർത്തി പുരസ്കാരദാനം, അമൃത ആശുപത്രികളിൽ നടത്താൻ പോകുന്ന സൗജന്യ ശസ്ത്രക്രിയകളുടെ പ്രഖ്യാപനം, കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പാവപ്പെട്ടവർക്ക് 6,000 ശൗചാലയങ്ങൾ നിർമിക്കുന്നതിന്റെ പ്രഖ്യാപനം, അമൃതശ്രീ സ്വയംസഹായ സംഘാംഗങ്ങൾക്കുള്ള സാരിവിതരണം, സമൂഹവിവാഹം എന്നിവയും നടക്കും.
Content Highlights: Mata Amritanandamayi's 72nd Birthday: A Grand Celebration at Amritapuri
Published: 27 Sept 2025, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented