
മാന്നാർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തി’ൽ മാന്നാറിൽ നിർമിച്ച പിച്ചള ഉരുളിയെക്കുറിച്ച് പരാമർശം. ജി-20 ഉച്ചകോടിക്കിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് ഇതു സമ്മാനിച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ദക്ഷിണാഫ്രിക്കയിൽ നടന്ന ജി-20 ഉച്ചകോടിയിൽ ഇന്ത്യൻ നിർമിത ഉത്പന്നങ്ങളാണ് താൻ ലോകനേതാക്കൾക്കു സമ്മാനിച്ചതെന്ന് നരേന്ദ്രമോദി പറഞ്ഞു. ക്രിസ്മസ്, പുതുവത്സര സമയങ്ങളിൽ ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങണമെന്നും ‘വോക്കൽ ഫോർ ലോക്കൽ’ എന്ന മന്ത്രം സ്വീകരിക്കണമെന്നും അഭ്യർഥിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനാണ് മാന്നാറിൽനിന്നുള്ള കരകൗശലവസ്തുവായ ഓട്ടുരുളി സമ്മാനിച്ചത്.
സംസ്ഥാനത്തെ പ്രമുഖ ഓട്ടുപാത്ര നിർമാണകേന്ദ്രമാണ് മാന്നാർ. 1,400 വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിലെ തഞ്ചാവൂർ, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽനിന്ന് ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട് മാന്നാറിൽ എത്തിയ വിശ്വകർമജരുടെ പിന്മുറക്കാരാണ് ഓട്ടുപാത്ര നിർമാണത്തൊഴിലാളികളിൽ ഭൂരിഭാഗവും.
Content Highlights: PM Modi highlighted a brass uruli from Mannar on `Mann Ki Baat`, gifted to Australian PM. Discover this craft!
Published: 24 Dec 2025, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented