മഞ്ചേരി: മഞ്ചേരി എംഎൽഎ യുഎ ലത്തീഫിനെതിരെ ഫെയ്‌സ്ബുക്കിൽ അസഭ്യ കമന്റിട്ടെന്നാരോപിച്ച് യുവാവിനെ മർദിച്ചതായി പരാതി. മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട എംഎൽഎയുടെ പോസ്റ്റിന് താഴെ അസഭ്യ കമന്റ് ഇട്ടു എന്നാണ് ആരോപണം. ഇതിനെ എംഎൽഎയുടെ മകനും സംഘവും ചോദ്യം ചെയ്യാൻ കമന്റിട്ടയാളെ മർദിച്ചുവെന്നതാണ് പരാതി.

To advertise here,

എംഎൽഎയുടെ മകനും സംഘവും കടയിലെത്തുന്നതിന്റെയും അവിടെയുള്ള സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മർദിച്ചിട്ടില്ല, ചോദ്യം ചെയ്യാനായി പോയപ്പോൾ ഇയാൾ കത്തിയെടുത്ത് വീശുകയായിരുന്നുവെന്നാണ് എംഎൽഎയുടെ മകന്റെ വാദം. എന്നാൽ തന്നെ മർദിച്ചുവെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിപ്പെട്ടു. സംഭവത്തിൽ എംഎൽഎയുടെ മകനും സംഘത്തിനുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.