
കോഴിക്കോട്: 18 കൊല്ലത്തെ കാത്തിരിപ്പിനുശേഷം മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. മാനാഞ്ചിറമുതൽ മലാപ്പറമ്പുവരെ 5.32 കിലോമീറ്ററിൽ 24 മീറ്ററിലാണ് റോഡ് വീതികൂട്ടിയത്. നഗരത്തിന്റെ മുഖച്ഛായമാറ്റുന്ന പദ്ധതിയാണിത്. റോഡിന്റെ ടാറിങ് അവസാനഘട്ടത്തിലാണ്. മീഡിയനുകളുടെ നിർമാണം, നടപ്പാത, തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് പ്രധാനമായും ബാക്കിയുള്ളത്. അത് രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കും. ജല അതോറിറ്റിയുടെ പൈപ്പുൾ കേബിളുകൾ എന്നിവയ്ക്കായി പ്രത്യേക ഡക്ടുകളുണ്ട്. അതുകൊണ്ട് പൈപ്പിടാൻ കുത്തിപ്പൊളിക്കാത്ത പാതയായിരിക്കുമിത്. 21 ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ പണിയുന്നുണ്ട്. ഏഴ് പ്രധാനസിഗ്നലുകളുണ്ടാവും. രണ്ടരമീറ്ററാണ് മീഡിയനുകളുടെ വീതി.
ഓരോ 15 മീറ്ററും ഇടവിട്ട് മീഡിയനുകളിൽ 350 തെരുവുവിളക്ക് സ്ഥാപിക്കും. 76.90 കോടിയാണ് നിർമാണച്ചെലവ്. തിങ്കളാഴ്ച രാവിലെ 10-ന് മലാപ്പറന്പിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഘോഷയാത്രയായി വാഹനത്തിൽ മാനാഞ്ചിറ സി.എസ്.ഐ. ഹാളിലെത്തും. അവിടെയാണ് പൊതുചടങ്ങ്. മലാപ്പറന്പ്-വെള്ളിമാടുകുന്ന് റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും തിങ്കളാഴ്ച മന്ത്രി നിർവഹിക്കും.
സംഭവബഹുലം
2008-ലാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ഉൾപ്പെടെയുള്ള ഏഴുേറാഡ് നഗരപാതാ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി അന്നത്തെ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. ബാക്കി ആറ് റോഡും പൂർത്തിയാക്കിയിട്ട് ഒരുപതിറ്റാണ്ടുകഴിഞ്ഞു. പക്ഷേ, ഈ പാത യാഥാർഥ്യമാവാൻ നാലുസർക്കാരുകൾ മാറിവരേണ്ടിവന്നു. ഡോ. എം.ജി.എസ്. നാരായണനെപ്പോലെ ഒരു ചരിത്രകാരൻ അറസ്റ്റുവരിക്കുകയും ശിക്ഷയനുഭവിക്കേണ്ടിയും വന്നു. ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു നഗരത്തിലെ റോഡിനുവേണ്ടി ഇത്രയേറെ ചർച്ചനടന്നത് ആദ്യമാവും. ഒരുഭാഗത്ത് സമരങ്ങൾ നടക്കുമ്പോൾ തുടർച്ചയായി വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടു. ഉദ്യോഗസ്ഥരും വൈകിപ്പിച്ചു. റോഡിന് സ്ഥലമെടുക്കാനുള്ള രണ്ട് വില്ലേജുകളിലെ രേഖകൾതന്നെ കാണാതായി. സർക്കാർ ഓഫീസുകൾ ഏറ്റെടുക്കുന്നതിൽവരെ കാലതാമസംവരുത്തി. അന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുപോലും മൂന്നുവർഷമെടുത്തു സർക്കാർഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ.
പൊരുതിനേടിയ വിജയം
കോഴിക്കോട്: സാങ്കേതികക്കുരുക്കുകളിലും തുരങ്കംവെപ്പുകളിലും കുരുങ്ങി നിശ്ചലമായിപ്പോയ പദ്ധതി. അതിനുവേണ്ടി വർഷങ്ങളോളമുള്ള പോരാട്ടം. അങ്ങനെ പോരാടിനേടിയ സ്വപ്നമാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരിപ്പാത. അതിൽ മാനാഞ്ചിറമുതൽ മലാപ്പറന്പുവരെയുള്ള പാത തിങ്കളാഴ്ച ഉദ്ഘാടനംചെയ്യുമ്പോൾ ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള സമരസമിതികളുടെ, കോഴിക്കോട്ടെ ജനങ്ങളുടെ പോരാട്ടത്തിന്റെ വിജയമാവുകയാണ്.
നാൾവഴി
2008-മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ഉൾപ്പെടെ ഏഴ് റോഡ് നഗരപാതാ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ബജറ്റിൽ പ്രഖ്യാപിച്ചു
സെപ്റ്റംബർ - പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു
2013 ഏപ്രിൽ 20-സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഫയലുകൾ കാണാനില്ലെന്ന വിവരം പുറത്തുവരുന്നു
ഏപ്രിൽ 23-കാണാതായ ഫയലുകൾ കണ്ടെത്തുന്നു
ജൂൺ 22-സ്ഥലമെടുപ്പ് വിജ്ഞാപനമിറങ്ങി
2014 ഫെബ്രുവരി 27-സഥലമെടുപ്പിന് 100 കോടി അനുവദിച്ച് ഉത്തരവായി
ജൂലായ് 5-ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിൽ സമരവുമായി ആക്ഷൻ കമ്മിറ്റി. തുടർന്ന്, മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചർച്ചയ്ക്കുവിളിക്കുന്നു
2015 നവംബർ 20-എഴുപതുശതമാനം ഭൂവുടമകളും സമ്മതപത്രം നൽകി
2016 മാർച്ച് നാല്-പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ ജിജി തോംസണെ ചുമതലപ്പെടുത്തി
2025 മേയ്-പദ്ധതിക്കായി ടെൻഡർ ഉറപ്പിച്ചു
ജൂൺ 16-റോഡിന്റെ നിർമാണം തുടങ്ങി
ഒക്ടോബർ ഏഴ്-മലാപ്പറമ്പുമുതൽ വെള്ളിമാടുകുന്നുവരെ വീതികൂട്ടാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു
2026 ഫെബ്രുവരി 28-മലാപ്പറമ്പുമുതൽ വെള്ളിമാടുകുന്നുവരെ നിലവിലുള്ള കരാറുകാർക്കുതന്നെ നൽകാൻ ഉത്തരവായി
Content Highlights: Completion of a 5.32 km four-lane road project after 18 years of delays., Features include underground utility ducts, modern street lighting, and 21 bus bays., Total project cost is 76.90 crore INR., Marks a victory for local action committees and historic citizen activism., Inauguration by Minister PA Mohamed Riyas on Monday.
Published: 09 Mar 2026, 07:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented