കട്ടപ്പന: മദ്യലഹരിയില്‍ കട്ടപ്പനയാറ്റില്‍ ചാടിയയാള്‍ രാത്രി മുഴുവന്‍ പോലീസിനെയും അഗ്നിരക്ഷാസേനയെയും നാട്ടുകാരെയും വട്ടംകറക്കി. ശനിയാഴ്ച രാത്രി 11-നാണ് മധു എന്ന യുവാവ് കട്ടപ്പനയാറ്റില്‍ ചാടിയത്. കുടുംബപ്രശ്നമാണ് മദ്യപിച്ച് ആറ്റില്‍ ചാടാന്‍ കാരണമെന്നാണ് ഇയാൾ പറയുന്നത്.
പുഴയിൽ ചാടിയ മധു മരക്കമ്പിലും പാറയിലും പിടിച്ചു കിടക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് മധുവിനെ കാണാതായി. ഇതോടെ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തിയ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. രാത്രി മുഴുവന്‍ സെര്‍ച്ച് ലൈറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഞായറാഴ്ച പുലര്‍ച്ചെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ ഇയാളുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ആറ്റില്‍നിന്ന് നീന്തിക്കയറിയ മധു കരയില്‍ രാത്രി കഴിഞ്ഞശേഷം പുലര്‍ച്ചെ വീട്ടില്‍ എത്തുകയായിരുന്നു. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Content Highlights: man in Kattappana jumped into a river under the influence of alcohol, prompting a night-long search
Published: 20 Jul 2025, 02:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented