
പലതരത്തിലുള്ള സര്‍വൈവല്‍ സ്റ്റോറികള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. യുഎസ്സില്‍ നിന്നുള്ള അത്തരത്തിലൊരു അതിജീവന കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള റയാന്‍ വാര്‍ഡ്‌വെല്‍ എന്ന 46-കാരനാണ് റാപ്പെലിങ്ങിനിടെ വെള്ളച്ചാട്ടത്തിന് പിന്നില്‍ രണ്ട് ദിവസം കുടുങ്ങിപ്പോയത്. കേണ്‍ നദിയിലെ സെവന്‍ ടീകപ്പ്‌സ് വെള്ളച്ചാട്ടത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
കാലിഫോര്‍ണിയയിലെ ടൂലാരീ കൗണ്ടി പോലീസാണ് റയാന്‍ വാര്‍ഡിനെ രക്ഷപ്പെടുത്തിയ കഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇദ്ദേഹത്തെ ഹെലികോപ്റ്റര്‍ എത്തി എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷിക്കുന്ന വീഡിയോ പോലീസ് പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായി.
Also Read: കൊടുംകാട്ടിൽ ചെളിവെള്ളം കുടിച്ച് ഒമ്പത് ദിവസം, പാറയിൽ കൊത്തിയ 'HELP' തുണയായി; അത്ഭുതകരമായ രക്ഷപ്പെടൽ
ഓഗസ്റ്റ് 10-ന് റയാന്‍ റാപ്പെലിങ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് കയറില്‍ പിടിച്ച് സാഹസികമായി താഴോട്ട് ഇറങ്ങുന്നതിനെയാണ് റാപ്പെലിങ് അഥവാ അബ്‌സെയിലിങ് എന്ന് പറയുന്നത്. സെവന്‍ ടീകപ്പ്‌സ് വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് താഴോട്ടാണ് റയാന്‍ കയറില്‍ പിടിച്ച് താഴോട്ടിറങ്ങിയത്.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് റയാന്‍ വെള്ളച്ചാട്ടത്തിലേക്ക് എത്തിയത്. എന്നാല്‍ വെള്ളച്ചാട്ടത്തിന്റെ ഭീകരത കണ്ട് സുഹൃത്തുക്കള്‍ തിരികെ പോയി. എന്നാല്‍ പോകുന്നതിന് മുമ്പ് അവര്‍ റയാന്റെ കാറിനുമേല്‍ ഒരു സന്ദേശം ഒട്ടിച്ചുവെച്ചു. ഓഗസ്റ്റ് 11-നും കാര്‍ ഇവിടെ തന്നെ ഉണ്ടെങ്കില്‍ വിവരം പോലീസിനെ അറിയിക്കണമെന്ന് വഴിയാത്രക്കാരോട് പറയുന്നതായിരുന്നു പോസ്റ്റര്‍.
റാപ്പെലിങ്ങിനിടെ വെള്ളത്തിന്റെ ശക്തിയില്‍ പെട്ട് റയാന്‍ വെള്ളച്ചാട്ടത്തിന് പിന്നിലെ തുറന്ന പ്രദേശത്തേക്ക് വീഴുകയായിരുന്നു. ഓഗസ്റ്റ് 11-ന് കാറിലെ പോസ്റ്റര്‍ വഴിയാത്രക്കാര്‍ കണ്ടതിനെ തുടര്‍ന്ന് വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹത്തിനായി തിരച്ചില്‍ ആരംഭിച്ചു. ക്യാമറയും ഇന്‍ഫ്രാറഡ് സാങ്കേതികവിദ്യയുമെല്ലാമുള്ള ഹെലികോപ്റ്ററാണ് തിരച്ചിലിനായി പോയത്. എന്നാല്‍ അസ്തമയമായതോടെ വെളിച്ചം കുറഞ്ഞതിനാല്‍ അന്നേക്ക് തിരച്ചില്‍ നിര്‍ത്തി.
പിറ്റേന്ന് ഓഗസ്റ്റ് 12-ന് തിരച്ചില്‍ പുനരാരംഭിച്ചു. വെള്ളച്ചാട്ടത്തിന്റെ പിന്നില്‍ തിരയാനായി അധികൃതര്‍ ഡ്രോണ്‍ ഉപയോഗിച്ചു. ഡ്രോണ്‍ പരിശോധനയില്‍ റയാന്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹെലികോപ്റ്റര്‍ എത്തി റയാനെ എയര്‍ലിഫ്റ്റ് ചെയ്ത് ഉയര്‍ത്തി രക്ഷപ്പെടുത്തുകയായിരുന്നു.
റയാനെ കിട്ടിയ ഉടന്‍ ഹെലികോപ്റ്റര്‍ സമീപത്തെ എയര്‍ സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്തു. ഇവിടെവെച്ച് മെഡിക്കല്‍ സംഘം റയാനെ പരിശോധിച്ചു. ചെറിയ പരിക്കുകളും നിര്‍ജലീകരണവും മാത്രമാണ് റയാനുണ്ടായിരുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റയാന്‍ വീട്ടിലേക്ക് മടങ്ങി. കാലിഫോര്‍ണിയ ഹൈവേ പട്രോളിന്റെ എച്ച്-40 ഹെലികോപ്റ്ററാണ് റയാനെ പുതുജീവിതത്തിലേക്ക് ഉയര്‍ത്തിയെടുത്തത്.
Content Highlights: US Man Trapped Behind Waterfall For 2 Days Rescued Using Helicopter | Video
Published: 18 Aug 2025, 06:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented